ചെണ്ടയില്‍ താളവിസ്മയം തീര്‍ത്ത് ദേവരാജ് മാരാരും ശിഷ്യരും. ചെന്നൈ വില്ലിവാക്കം അയ്യപ്പക്ഷേത്രത്തിലാണ് മലയാളി സംഘത്തിന്റെ അരങ്ങേറ്റം.പതിനൊന്നാം ക്ലാസുകാരി മാളവികയാണ് മേളവിസ്മയത്തില്‍ താരം.
അഞ്ച് വര്‍ഷം മുന്‍പ് ചെന്നൈ പാട്ടരങ്ങ് എന്ന നാടന്‍പാട്ട് സംഘമാണ് ചെണ്ട പഠിക്കുക എന്ന ആശയവുമായി രംഗത്തിറങ്ങിയത്.ആവശ്യം ചെണ്ട വിദ്വാന് ദേവരാജ് മാ രാ രെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാ രാരും സുഹൃത്ത് രാജീവ് കുമാറും ശ്രീശാസ്താക്ഷേത്ര വാദ്യസംഘം രൂപീകരിച്ചു.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ ഒരു സംഘമാളുകള്‍ ദേവരാജ് മാ രാ രുടെ നേതൃത്വത്തില്‍ വില്ലിവാക്കം അയ്യപ്പ ക്ഷേത്രം കേന്ദ്രീകരിച്ച് ചെണ്ട പഠനം തുടങ്ങി.ഏഴുവയസുകാരന് ആര്.കെ.ധീരജ് മുതല്‍ നാല്പ്പത്തിനാലുകാരന് സജീവ് ശങ്കര്‍ വരെ ചെണ്ട പഠിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.
സംഘത്തിലെ പെണ്‍തരിയാണ് താരം.പതിനൊന്നാം ക്ലാസുകാരി ജെ.മാളവിക താളത്തില്‍ കൊട്ടിക്കയറി. നൃത്തവും പാട്ടും പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെണ്ടയാണ് മനസുനിറയെയെന്ന് മാളവിക.
ചെന്നൈയില്‍ മാത്രം നൂറ്റി അന്‍പതിലധികം ശിഷ്യന്മാരുണ്ട് ദേവരാജ് മാ രാ ര്‍ക്ക്. ചെമ്പടയില്‍ ഒന്‍പതുപേരും പഞ്ചാരിയില്‍ 13പേരുമാണ് ഇത്തവണ അരങ്ങേറ്റം കുറിച്ചത്. 2016ജുലൈയിലായിരുന്നു ആദ്യ സംഘത്തിന്റെ അരങ്ങേറ്റം. ഒരു കുടംബം പൊലെയാണ് പഠനക്ലാസെന്നും എല്ലാവരും ചിട്ടയോടെ പഠിച്ചതിന്റെ ഫലമായാണ് അരങ്ങേറ്റം മനോഹരമായതെന്നും ശിഷ്യര്‍ പറയുന്നു.
ശനി, ഞായര്‍,ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ക്ലാസുകള്‍ നടക്കും. കൂടുതല്‍ ആളുകള്‍ ചെണ്ടമേളം അഭ്യസിക്കുന്നതോടെ ചെന്നൈയിലെ പരിപാടികളില്‍ സജീവസാന്നിധ്യമാകാനും സംഘം ലക്ഷ്യമിടുന്നുണ്ട്.