അനൂപ് മേനോന് നായകനായി എത്തുന്ന സര്‍വ്വോപരി പാലാക്കാരന്റെ ട്രെയിലര്‍ പുറത്ത് വന്നു. നര്‍മ്മത്തിന് പ്രധാന്യമുള്ള ചിത്രത്തില്‍ രണ്ട് നായികമാരാണ് അണിനിരക്കുന്നത്. വേണു ഗോപനാണ് സംവിധാനം.
വീണ്ടുമൊരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അനൂപ് മേനോന് എത്തുകയാണ് സര്‍വ്വോപരി പാലാക്കാരന് എന്ന ചിത്രത്തിലൂടെ. നര്‍മ്മത്തിന് പ്രധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്.
അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവരാണ് നായികമാരായി എത്തുന്നത്. സീരിയിലുകളിലൂടെ ശ്രദ്ധ നേടിയ ഗായത്രി അരുണും ചിത്രത്തിലുണ്ട്. ബാലു വര്‍ഗീസ്, അലന്‍സിയര്‍ തുടങ്ങി മികച്ചതാരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്. സംഗീതം ബിജിബാല്‍. ഈ മാസം 28നാണ് സര്‍വ്വോപരി പാലാക്കാരന് തിയറ്ററുകളില്‍ എത്തുന്നത്.