E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

'സിനിമാമോഹം അങ്ങനെ വിടില്ല'; നിഷ ജോസഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nisha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

"Being creative is not a hobby , its a way of life" ജീവിതത്തിലായാലും ബിസിനസിലായാലും മറ്റെന്തു ജോലിയിൽ ആയാലും ഏറ്റവും ക്രിയേറ്റീവ് ആയിരിക്കുന്ന ഒരാളെ എങ്ങനെ അടയാളപ്പെടുത്താം? ഒപ്പം സംസാരിക്കുമ്പോൾ അവരിൽ നിന്നും നമ്മിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് ആയ ഊർജ്ജത്തിലോ അതോ ഓരോ അനുഭവങ്ങളിലേയ്ക്കും അവർ ചെന്നെത്തിയ വഴികളെ കുറിച്ച് ഏറ്റവും ലാഘവത്തോടെ പറയുമ്പോഴോ, അതോ വലിയൊരു കോസ്മോ പൊളിറ്റൻ സിറ്റിയിലെ ബിഗ് ബജറ്റ് ജീവിതത്തിനിടയിലും നാട്ടിലെ മഴയെക്കുറിച്ചും പുഴയെക്കുറിച്ചും ആലോചിക്കുന്നയാളെന്നോ. എന്നാൽ ഇതിലൊന്നല്ല ഇതെല്ലാമാണ് നിഷാ ജോസഫ് എന്ന പ്രവാസി മലയാളി.

ഒരു ചിത്രശലഭത്തെ കയ്യെത്തി പിടിക്കുന്നതു പോലെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ച സ്ത്രീ. അതു സമയമാകുമ്പോൾ വന്നെത്തുമെന്നു തിരിച്ചറിഞ്ഞു  സമയമെത്തിയപ്പോൾ സ്വീകരിച്ചു നെഞ്ചോടു ചേർത്ത സ്ത്രീ. കലാരംഗത്തും ബിസിനസ് രംഗത്തും ഒരേ പോലെ കഴിവുള്ള സ്ത്രീകൾ അപൂർവ്വമാണ്. കാരണം ബിസിനസിന്റെ നൂലാമാലകൾക്കിടയിൽ കലയും സാഹിത്യവുമൊക്കെ പാതിവഴിയിൽ നഷ്ടപെടുത്തേണ്ടി വരുമ്പോൾ പലപ്പോഴും മരവിച്ചു പൊയ്ക്കൊണ്ടിരുന്ന ജീവിതമാണ് ബാക്കിയാകുന്നത്. അവിടെയും വിജയം നിഷാ ജോസഫിന് ഒപ്പമുണ്ടായിരുന്നു. വിസ്‌ മീഡിയ,ഫെല്ലാ സ്പാ, വിവിധ ഇവന്റ് മാനേജ്‌മെന്റ് ഷോകളുടെ നിയന്ത്രണം, ഇപ്പോൾ സിനിമാ നിർമ്മാണത്തിലേയ്ക്ക് കടന്നു വരാൻ വിസ്‌ മൂവീസ് തുടങ്ങി ഓരോ ഇടങ്ങളിലും കയ്യൊപ്പ് പതിപ്പിക്കാൻ നിഷ എപ്പോഴും ശ്രദ്ധിക്കുന്നു.

നീണ്ട പതിനേഴു വർഷത്തെ പ്രവാസ ജീവിതം ജന്മനാടായ കോഴിക്കോടിന്റെ തനത് ഭാഷയുടെ ഒഴുക്ക് പോലും നിഷയിൽ നിന്ന് നഷ്ടപ്പെടുത്തിയിട്ടില്ല

"വിദേശത്താണെങ്കിലും എപ്പോഴും ആ പഴയ നാട്ടിൻപുറത്തെ പെൺകുട്ടി തന്നെയാണ് ഞാൻ . മഴയും തോടും തനി നാടൻ കാഴ്ചകളും ഒക്കെ ഇഷ്ടപ്പെടുകയും അതിൽ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യാൻ ഇഷ്ടമുള്ളൊരാൾ. ഇത്തവണ നാട്ടിൽ വന്നപ്പോൾ കോഴിക്കോട് വഴി കാറിൽ മകളോടൊപ്പം സഞ്ചരിക്കുമ്പോൾ അവളോട് പഴയ കഥകൾ പറഞ്ഞു കൊടുത്തു. ചെറിയ, ചേറോക്കെയുള്ള കുളത്തിൽ വെള്ള പെറ്റിക്കോട്ടൊക്കെയിട്ട് മീൻ പിടിക്കാൻ ഇറങ്ങുന്ന അമ്മയെ കുറിച്ച് കേട്ടപ്പോൾ അവൾക്ക് അതിശയം. ഇപ്പോഴത്തെ നമ്മുടെ കുട്ടികൾ അവർ നാട്ടിൽ ഉള്ളവരാണെങ്കിൽ പോലും അന്നത്തെ കാലത്തെ ഒന്നും ഇപ്പോൾ ആർക്കും കിട്ടുന്നേയില്ല. കുട്ടികളൊക്കെ അവരുടെ സാങ്കേതികതയുടെ ലോകത്ത് ഒറ്റപ്പെട്ടു നിൽക്കുകയല്ലേ! ബിസിനസിൽ നിൽക്കുമ്പോൾ പൂർണമായും അതിന്റെ ലോകത്ത് ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ് ഞാൻ, പക്ഷെ എന്റെയുള്ളിൽ ആ പഴയ ഗൃഹാതുരതകൾ അതെ പോലെയുണ്ട്. നാടിന്റെ ആ മണം ഇടയ്ക്കൊക്കെ ഇങ്ങനെ ഉള്ളിൽ വന്നു നിറയുന്നത് കൊണ്ടാണ് ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭമായ വിസ്‌ മൂവീസ് കൊച്ചി ആസ്ഥാനമാക്കി തുടങ്ങിയതും. അതിന്റെ പേരിൽ ഇടയ്ക്ക് നാട്ടിലേയ്ക്ക് വന്നു പോകാമല്ലോ.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :