E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday July 26 2017 06:04 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

'എന്നേക്കാൾ 13 വയസ്സിന് ഇളയ പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന് ഒരുക്കലും കരുതിയില്ല'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shahid-kapoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

േബാളിവുഡിലെ ഹോട്ട് ആൻഡ് ക്യൂട്ട് താരം ഷാഹിദ് കപൂർ ഇപ്പോൾ അതീവ സന്തോഷത്തിലാണ്. ഐഫാ 2017ലെ മികച്ച നടനുള്ള അവാർഡ് ഉ​ഠ്താ പഞ്ചാബിലെ അഭിനയത്തിന് ഷാഹിദ് കരസ്ഥമാക്കിയിരിക്കുകയാണ്. സിനിമ ജീവനാണെങ്കിലും കുടുംബത്തെ വിട്ടൊരു കളിയില്ല ഷാഹിദിന്. മകൾ മിഷയും പത്‌നി മിറയും ചേർന്ന കൊച്ചുലോകത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവെക്കാനും താരം ശ്രമിക്കാറുണ്ട്. ഭാര്യയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാൽ ഷാഹിദിന് ആയിരം നാവാണ്. അവാർഡ്ദാന ചടങ്ങിനും പ്രിയതമയ്ക്കൊപ്പം എത്തിയ ഷാഹിദ് മിറയെക്കുറിച്ചും സംസാരിച്ചേ മടങ്ങിയുള്ളു.

shahid-mira.jpg.image.784.410

അവാർഡിനോടനുബന്ധിച്ച് ഷാഹിദിനോടു ചോദിച്ച ഒരു രസകരമായ ചോദ്യത്തിന് താരം അൽപം തമാശ കലർത്തി മറുപടി നൽകുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സിൽ ഷാഹിദ് ചെയ്ത കുസൃതിത്തരം ഓർക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ താനൊരിക്കലും ചിന്തിച്ചിരുന്നില്ല തനിക്കു പതിനെട്ടുള്ളപ്പോൾ വെറും അഞ്ചു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെയാണ് ഭാവിയില്‍ വിവാഹം കഴിക്കാൻ പോകുന്നതെന്ന്. താൻ ചെയ്ത ഏറ്റവും വലിയ കുസൃതിത്തരം അതാണെന്നും താരം പറഞ്ഞു.

മിഷയെക്കൂടാതെ അടുത്ത കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് ഇരുവരും ഒരേ സ്വരത്തിൽ അതെ എന്നുത്തരം പറഞ്ഞു. മിറയെക്കുറിച്ചു പറഞ്ഞ് ഷാഹിദിന് തീരുന്നേയില്ല, ''എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്റെ ഭാര്യ. എല്ലാ ദിവസവും അവൾ എന്നെയും മിഷയെയും ഓരോ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. ഞാൻ എന്നെക്കുറിച്ചു ചിന്തിക്കും മുമ്പ് ഇപ്പോൾ അവളെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്.''- ഷാഹിദ് പറയുന്നു. തീർന്നില്ല ഭാര്യ തന്നെ ഒരു ബോറൻ ഭർത്താവായിട്ടാണ് കാണുന്നതെന്നും ഷാഹിദ് പറയുന്നു. ദിവസങ്ങളോളം ജോലിയിൽ മുഴുകുന്നതുകൊണ്ടാണത്രേ മിറയുടെ ഈ പരാതി.

shahid-misha.jpg.image.784.410

ഉഠ്താ പഞ്ചാബിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വേളയിലാണ് ഷാഹിദ് മിറയെ ആദ്യമായി കാണുന്നത്. ചിത്രത്തിലെ ടോമി എന്ന കഥാപാത്രത്തിന്റെ ലുക്കിലാണു താൻ മിറയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നത്. പോണിടെയിൽ കെട്ടിവച്ച്, ട്രാക്ക് പാന്റ്സും പ്രത്യേകതയുള്ള ഷൂസുമൊക്കെ ധരിച്ച് ഒരു പ്രത്യേക അവതാരത്തിൽ. ടോമിയെപ്പോലെ ഒരു രൂപവുമായി ചെന്ന തന്നെ വിവാഹം കഴിക്കാൻ മിറ സമ്മതം മൂളിയതു തന്നെ സാഹസികമാണെന്ന് ഷാഹിദ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2015 ജൂലൈ ഏഴിനാണ് ഷാഹിദും മിറയും തമ്മിലുള്ള വിവാഹം നടന്നത്.

shahid-mira-new-year.jpg.image.784.410
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :