E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

'അവർ എന്നെ കിടക്ക പങ്കിടാൻ നിർബന്ധിച്ചു', നടന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെ‌ടുത്തല്‍!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ashish-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമാ മേഖലയിൽ സുപരിചിതമായ വാക്കാണ് കാസ്റ്റിങ് കൗച്ച്, ലളിതമാക്കി പറഞ്ഞാൽ അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടൽ അല്ലെങ്കിൽ അഭിനയമോഹവുമായി വരുന്നവരുടെ ശരീരത്തിനു വിലപറഞ്ഞ് ചൂഷണം ചെയ്യൽ. കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് നിരവധി നടിമാർ രംഗത്തെത്തിയിരുന്നു, എ​ന്തിനധികം മലയാളസിനിമാ നടിമാരായ പാർവതിയും ലക്ഷ്മി റായിയും വരെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നു സംസാരിച്ചിരുന്നു. എന്നാൽ നടിമാർ മാത്രമല്ല ന‌ടന്മാരും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ടെന്നതാണ് പുതിയ വാർത്ത. സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇക്കാര്യം തുറന്നു പറഞ്ഞത് ബോളിവുഡ് താരം ആശിഷ് ബിഷ്ത് ആണ്.  

സിനിമാ ലോകത്തു നിന്നും നിരവധി തവണ താൻ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്നു പറയുന്നു ആശിഷ്. ചില നിർമാതാക്കാൾ വളച്ചുകെട്ടാതെ ചോദിച്ചിട്ടുണ്ട്, താങ്കൾ കിടക്ക പങ്കിടാൻ തയാറാണോ എന്ന്. കരിയർ തുടങ്ങുമ്പോൾ തന്നെ അവസാനിപ്പിക്കാൻ ആഗ്രഹമില്ലാത്തതിനാ‍ൽ വ്യക്തികളുടെ പേരെടുത്തു പറയാതെയായിരുന്നു ആശിഷിന്റെ പരാമർശം. 

നഗരത്തിൽ ആദ്യമായി എത്തിയ സമയത്ത് സ്ത്രീകൾ പോലും ജോലി വേണമെങ്കിൽ അവർക്കൊപ്പം കിടക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അവർ തന്നെ വീട്ടിലേക്കു ക്ഷണിച്ച് അപമര്യാദയോടെ സംസാരിച്ചിട്ടുണ്ട്. ചില നിര്‍മാതാക്കൾ മെസേജുകൾ അയച്ചു ശല്യപ്പെടുത്തിയിട്ടുണ്ട്. എന്തു മറുപടി കൊടുക്കണം എന്നറിയാതെ താൻ സ്തബ്ധനായി പോയ നിമിഷങ്ങളുണ്ടെന്നും ഇരുപത്തിയൊമ്പതുകാരനായ ആശിഷ് പറയുന്നു. 

ഡിസൈനർമാർ പോലും തന്നെ ഇത്തരത്തിൽ ക്ഷണിച്ചിട്ടുണ്ടെന്ന് പറയുന്നു ആശിഷ് '' പ്രശസ്തനായ ആ ഡിസൈനർ പരസ്യത്തിനോ സീരിയലിനോ എന്നറിയില്ല ഒരു പ്രൊജക്റ്റിനു വേണ്ടി എന്നെ വിളിച്ചിരുന്നു. സ്ഥലത്തെത്തിയപ്പോൾ മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ കിടന്നുകെ‌ാടുക്കാൻ തയാറാണോ എന്ന് അദ്ദേഹം നേരെതന്നെ ചോദിച്ചു. അതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തോടൊപ്പം കിടക്കുകയാണെങ്കിൽ എനിക്കു ജോലി നൽകാം എന്നാണു മറുപടി നൽകിയത്. ''– ആശിഷ് പറയുന്നു.

എന്തായാലും ആശിഷിന്റെ വെളിപ്പെടുത്തലോടെ ബോളിവുഡ് ലോകം ഞെട്ടലിലാണ്. ഇനി താരം എങ്ങാനും കാസ്റ്റിങ് കൗച്ചിനു സമീപിച്ചവരുടെ പേരുകൾ വെളിപ്പെടുത്തുമോ എന്ന പേടിയിലാണ് പലരും എന്നും വാർത്ത പരക്കുന്നുണ്ട്. സിനിമയിൽ ഒരവസരത്തിനായി സമീപിക്കുമ്പോൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് ആശിഷിന്റെ അനുഭവം.

കൂടുതൽ വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :