നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സംവിധായകൻ ശ്യാം ധർ. കോടതി വിധി വരും വരെ സത്യം തെളിയും വരെ ദിലീപിനൊപ്പമാണ് താനെന്ന് ശ്യാംധർ വ്യക്തമാക്കി.
ശ്യാംധറിന്റെ വാക്കുകളിലേക്ക്–
കോടതി വിധി വരും വരെ സത്യം തെളിയും വരെ ദിലീപ് ഏട്ടനൊപ്പം..... ! ജീവിത്തിലെ ആ ഡയലോഗ്. ഒരുപാട് വേദനിപ്പിച്ചു,ഒരുപാട് ചിന്തിപ്പിച്ചു..ചുമ്മാ വായിതോന്നുന്നത് പറയല്ലേ ചേട്ടാ..... ?
ആ ഡയലോഗ് എല്ലാ ചാനൽ, പോലീസ്, ചേട്ടൻ മാരോടും, ആണെന്ന് തോന്നി പോയി. ചുമ്മാ തോന്നിയതൊക്കെ പറയും പോലെ....!കോടതി പറയട്ടെ അയാൾ കുറ്റക്കാരൻ ആണെന്ന് അന്നു തിരുത്താം അതുവരെ ദിലീപ് ഏട്ടനൊപ്പം.....