ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവരുന്നത്. ഇതിൽ കലാഭവൻ ഷാജോണെ ബന്ധപ്പെടുത്തിയും ഒരു വാർത്ത വന്നിരുന്നു. ഷാജോണിനെതിരെ ദിലീപ് കരുക്കൾ നീക്കിയെന്നായിരുന്നു വാർത്ത. കുഞ്ഞിക്കൂനൻ സിനിമയിൽ നിന്ന് ഷാജോണെ ഒഴിവാക്കിയത് ദിലീപ് ആണെന്നായിരുന്നു പ്രചരണം. എന്നാൽ വാർത്ത നിഷേധിച്ച് ഷാജോൺ രംഗത്തെത്തി.
കലാഭവൻ ഷാജോണിന്റെ പ്രതികരണത്തിലേക്ക്–
‘വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്... പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്.’
സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റ് ഇങ്ങനെ
അന്തരിച്ച സംവിധായകന് ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന് എന്ന ചിത്രത്തില്‍ വില്ലനായി ഷാജോണിനെയാണ് കണ്ടിരുന്നത്.
ഇതിനായി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വരെ ചെയ്തു. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്.
തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് ഇതിന് കാരണമായി ദിലീപ് പറഞ്ഞത്. മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഷാജോണിനെ വില്ലന്‍ ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതോടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജോണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് ഈ വേഷത്തിലേക്ക് ദിലീപ് തന്നെയാണ് സായ്കുമാറിനെ കൊണ്ടുവന്നത്. ഒരുപക്ഷെ, ഈ വില്ലന്‍വേഷം അന്ന് ഷോജോണിനു ലഭിച്ചിരുന്നെങ്കില്‍ കരിയറില്‍ മുന്‍പേ തന്നെ ഷാജോണ്‍ എന്ന വില്ലന്‍ നടന് ശ്രദ്ധനേടിയേനെ.