E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സദാനന്ദന്റെ സമയ (ദോഷം) !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cinema-series-cartoon-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരക്കഥയിലെ ഇടപെടൽ മുതൽ താരങ്ങളെ വിലക്കലും തിയറ്ററിലെ കൂവലും വരെ, ‘ജനപ്രിയ’ സിംഹാസനം സംരക്ഷിക്കാൻ  സിനിമയിൽ നടക്കുന്ന കളികൾ ചില്ലറയല്ല !

താരങ്ങൾ തിരക്കഥയിൽ ഇടപെടും, നായികമാരെ മുതൽ പാട്ടുകാരെവരെ മാറ്റും എന്നൊക്കെയുള്ള പരാതികളും പരിഭവകഥകളും സിനിമയിൽ പതിവാണ്. പക്ഷേ, വലിയ താരങ്ങളടക്കമുള്ളവരെല്ലാം ചെയ്യുന്ന ഒന്നുണ്ട്: ഇടപെടുന്നതിനു മു‍ൻപ് അവർ തിരക്കഥ വായിക്കും, അല്ലെങ്കിൽ വായിച്ചു കേൾക്കും. തിരക്കഥ കേട്ടശേഷം അവർ മാറ്റങ്ങൾ പറയും, ‘യെസ് ഓർ നോ’ പറയും. എന്നാൽ, ജനപ്രിയ താരത്തിന്റെ ഉദയം മലയാളത്തിലുണ്ടായശേഷം ഈ രീതിതന്നെ മാറിയെന്നു സിനിമാരംഗത്തുള്ളവർ പറയുന്നു. കഥയുമായി താരത്തിന്റെ അടുത്തെത്തുമ്പോൾ അദ്ദേഹം പറയും: ‘മുഴുവൻ തിരക്കഥ എഴുതിയിട്ടു വരൂ.’ മുഴുവൻ തിരക്കഥ പൂർത്തിയാക്കാൻ ആറു മാസമെങ്കിലുമെടുക്കും. പിന്നെയും ആറു മാസംകൂടി തിരക്കഥാകൃത്തിനെ നടത്തിച്ചശേഷമേ താരം കഥ കേൾക്കൂ.

കേട്ടുകഴിഞ്ഞാലും തീരുമാനം പറയില്ല. ബന്ധുവും അനുചരന്മാരും ഉൾപ്പെടെ ഉപജാപകവൃന്ദം കേട്ട് അംഗീകരിക്കണം. അവർ പറയുന്ന തിരുത്തുകളെല്ലാം വരുത്തുകയും വേണം. ഇത്രയും കഴിയുമ്പോഴേക്കും വർഷം മൂന്നുനാലാകും. ഈ സമയത്തിനുള്ളിൽ കഥയും തിരക്കഥയുമൊക്കെ അങ്ങാടിപ്പാട്ടാകും. മാത്രമല്ല, തിരക്കഥയിലെ കൊള്ളാവുന്ന ചില സീനുകളും തമാശയുമൊക്കെ താരത്തിന്റെതന്നെ വേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതെല്ലാം കഴിയുമ്പോൾ താരത്തിന്റെ തീരുമാനം വരും: ‘നമുക്കു വേറൊരു കഥ ആലോചിച്ചാലോ, ഫ്രഷ് ആയിട്ട്’. അപ്പോഴേയ്ക്കു സംവിധായകന്റെയും എഴുത്തുകാരന്റെയും അഞ്ചു വർഷമെങ്കിലും പാഴായിട്ടുണ്ടാകും.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു സംശയിക്കേണ്ട. താരം നിരസിച്ച കഥയുമായി മറ്റൊരു നടനെ സമീപിച്ചു പടം ചെയ്ത് അതെങ്ങാനും ഹിറ്റായിപ്പോകാതിരിക്കാൻ (അങ്ങനെ ഹിറ്റായ ചരിത്രവും ഉണ്ടേ!). ഇത്തരം ഇടപെടലുകളാണ് താരത്തിനു യുവസിനിമക്കാർക്കിടയിൽ ഏറെ ശത്രുക്കളെ ഉണ്ടാക്കിയത്. മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയ സിനിമയാണ് ‘നിന്നേം കൊല്ലും ഞാനും ചാകും’ (നി കൊ ഞാ ചാ). താരത്തിന്റെ രീതിയെക്കുറിച്ചു ചില സഹപ്രവർത്തകർ പറയുന്നത് ഇതാണ്: ‘നിന്നെ കൊല്ലും, ഞാൻ ചാവുകേമില്ല’!

‘സദാനന്ദന്റെ’ സമയ (ദോഷം) !

അന്ധവിശ്വാസത്തിന്റെ കൂത്തരങ്ങാണു ചലച്ചിത്ര രംഗം. എതിരാളിയെ നശിപ്പിക്കുന്നതിനു മന്ത്രവാദിയെ തേടിപ്പോയ നടന്മാർ മലയാളത്തിലുണ്ട്. സമയവും രാശിയും നോക്കിയേ വിവാദനായകൻ എല്ലാം ചെയ്യൂ എന്നു സിനിമാ രംഗത്തുള്ളവർ പറയുന്നു (ഇതു വിഷയമായി വരുന്ന ഒരു സിനിമയിൽ പോലും താരം അഭിനയിച്ചു.) ഓരോ സിനിമയുടെയും നിർമാതാവു മുതൽ സംവിധായകൻ വരെയുള്ളവരുടെ രാശി നോക്കും. അങ്ങനെയാണു പുതുതലമുറയിലെ പ്രശസ്ത സംവിധായകൻ കൂടിയായ ഛായാഗ്രാഹകനെ നക്ഷത്രമറിയാൻ, വിവാദനായകൻ തന്റെ വീട്ടിലേക്കു വിളിപ്പിക്കുന്നത്.

ഛായാഗ്രാഹകൻ വീട്ടിലെത്തിയപ്പോൾ, ആരോ വിളിച്ചു ജന്മനക്ഷത്രം ചോദിച്ച കാര്യം അമ്മ പറഞ്ഞു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഉത്തരവാദപ്പെട്ടവരെ വിളിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. ‘ഈ പടം ഞാൻ ചെയ്യുന്നില്ല. തന്ന അഡ്വാൻസ് നിങ്ങൾക്കു വന്നു തിരിച്ചു വാങ്ങാം’.

മറ്റൊരു നടനെ നശിപ്പിക്കുന്നതിന് ആഭിചാര കർമങ്ങൾ നടത്താൻ വിവാദ നായകൻ ഹരിപ്പാട്ട് പോയ കഥയും സിനിമാ രംഗത്തു പാട്ടാണ്. നശിപ്പിക്കേണ്ട നടന്റെ അമ്മയുടെ തറവാടിനു സമീപമുള്ള മന്ത്രവാദിയെയാണു കഷ്‌ടകാലത്തിന് അദ്ദേഹം സമീപിച്ചത്. തന്റെ സിനിമകൾ കൂവിത്തോൽപ്പിക്കാൻ എതിർ നടന്റെ ഫാൻസ് ശ്രമിക്കുന്നുവെന്നു ‘ചുട്ടകോഴിയെ പറത്തുന്ന’ മന്ത്രവാദിയോടു നടൻ പരാതിപ്പെട്ടു. മന്ത്രവാദി  ആകുന്നതെല്ലാം ചെയ്‌തു കൊടുത്തു. പക്ഷേ, സംഗതി അയൽക്കാരും ബന്ധുക്കളും പറഞ്ഞ് എതിർനടൻ അറിഞ്ഞു. അതോടെ വിവാദ നായകനടനു തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്‌ഥയായി.

ഈ നായകന്റെ ലൊക്കേഷനിൽ ചങ്കിടിപ്പോടെയാണു ചെറുകിട നടന്മാർ മേക്കപ്പിട്ടു നിൽക്കുകയത്രേ. എക്‌സ്‌ട്രാ വേഷങ്ങൾ ചെയ്യുന്നവരെ ലൊക്കേഷനിൽ വച്ചാണു നായകൻ കാണുക. മേക്കപ്പിട്ടു നിൽക്കുന്ന നടീനടന്മാരെ അദ്ദേഹം ഒന്നു പാളി നോക്കും. അതിൽ തന്റെ പഴയകാല പരാജയ ചിത്രങ്ങളിലെ ആരെങ്കിലും ഉണ്ടെങ്കിൽ അവനു രാശി പോരായെന്നു പറഞ്ഞ് ഒഴിവാക്കും. പലരെയും ഇങ്ങനെ സെറ്റിൽനിന്ന് ഇറക്കി വിട്ടിട്ടുണ്ട്.

ഞങ്ങളെ സിനിമേലെടുത്തേ...!

കുറച്ചുനാൾ മുമ്പ് കൊച്ചിയിൽ പ്രമുഖ സംവിധായകന്റെ പടം ചിത്രീകരണം തുടങ്ങുന്നു. ക്യാമറ റോൾ ചെയ്തതും ശല്യക്കാരനായി പ്രാദേശിക ഗുണ്ടയെത്തി. ഗുണ്ടയെ ഓടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സിനിമാക്കാർ പുതിയ തന്ത്രം സ്വീകരിച്ചു. ഗുണ്ടയെ പണം കൊടുത്ത് ലൊക്കേഷന്റെ ചുമതല ഏൽ‌പ്പിച്ചു – അങ്ങനെ ഗുണ്ടയെ സിനിമയിൽ എടുത്തു. സിനിമയും രാഷ്ട്രീയവും പൊലീസും ഭൂമിക്കച്ചവടവും ഇടകലർന്ന കൊച്ചിയുടെ പുതിയ ലൊക്കേഷനിൽ ഗുണ്ടകൾ ഒഴിച്ചുകൂടാത്തവരായി മാറി. പലരും കണ്ടില്ല, കണ്ടവർ മിണ്ടിയില്ല. മുന്തിയ ഇനം ലഹരി അടക്കമുള്ളവ കൊച്ചിയിൽ സുലഭമായി. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാർട്ടികളും സജീവമായി. സിനിമയും രാഷ്ട്രീയവും കുട പിടിച്ചതോടെ ഗുണ്ടകൾക്ക് നെഞ്ചു വിരിച്ചു നടക്കാമെന്ന സ്ഥിതിയുമായി.

അപകടമൊക്കെ താനേയുണ്ടാകും

പൾസർ സുനി ദിലീപിനു വേണ്ടി ക്വട്ടേഷനെടുക്കുന്നതിനു മുൻപുള്ള കാലം. മറ്റൊരു നടന്റെ ഡ്രൈവറാണ് കക്ഷി. നടന്റെ കാറിൽ പ്രതിശ്രുത വധു ഒറ്റയ്‌ക്കു പാലക്കാട്ടേക്കു പോവുകയാണ്. ഡ്രൈവറുടെ സീറ്റിൽ സാക്ഷാൽ പൾസർ സുനി. കുറെ ദൂരം ചെന്നപ്പോൾ മറ്റൊരു കാറിൽ പൾസർ സുനി കാറിടിപ്പിച്ചു. ഇടിയേറ്റവർ പുറത്തിറങ്ങിയതോടെ സുനി ബഹളംവച്ചു തുടങ്ങി. അതോടെ ആളു കൂടി. കാർ നടന്റേതാണെന്ന് സുനി വിളിച്ചു പറഞ്ഞതോടെ ജനം കാറിനുള്ളിൽ നടനെ തിരഞ്ഞു. പക്ഷേ, കാണുന്നത് യുവതിയെ. ബഹളം മൂലം വിഷമിച്ചു പോയ അവർ, ഫോണിൽ നടനെ വിളിച്ച് കാര്യം പറഞ്ഞു. എന്തു നഷ്‌ടപരിഹാരം കൊടുത്താണെങ്കിലും ഉടനടി അവിടെനിന്നു വണ്ടിയുമായി പോകാൻ നടൻ സുനിയോട് കൽപിച്ചു.

ഇടിയും അനുബന്ധ നാടകവും പൾസർ സുനി ആസൂത്രണം ചെയ്‌തതാണെന്നു മനസിലാക്കിയ നടൻ, ഇനി താൻ വിളിച്ചിട്ടു ഡ്രൈവർ ജോലിക്ക് എത്തിയാൽ മതിയെന്നു പറഞ്ഞ് അയാളെ യാത്രയാക്കി. കുറെ ദിവസം കഴിഞ്ഞിട്ടും നടൻ വിളിക്കാതിരുന്നതോടെ സുനി ഗുണ്ടകളെയുമായി കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലെത്തി നടനു നേരേ ഭീഷണി മുഴക്കി. പക്ഷേ, നടൻ മധുരവാക്കു പറഞ്ഞ് ഒരുവിധത്തിൽ അവനെ ഒഴിവാക്കി വീണ്ടും തടിയൂരി.

എണ്ണം തികയ്ക്കാൻ രണ്ടു ഗുണ്ട കൂടി !

സിനിമയിൽ പല സംഘടനകളായപ്പോഴാണു സിനിമാ മേഖലയിലേക്കു കടന്നുകയറാൻ ഗൂണ്ടകൾക്കു പിൻവാതിലുകൾ മലർക്കെ തുറന്നു കിട്ടിയത്. പരമാവധി അംഗത്വം നൽകി സംഘടനയിൽ ആളെക്കൂട്ടാനായി ശ്രമം. അങ്ങനെ വന്നു പെട്ടവരിൽ അത്യാവശ്യം ക്വട്ടേഷനും ഗുണ്ടാപ്പണിയുമായി നടന്നവരുമുണ്ടായിരുന്നു. ഇവരുടെ പണി ഇതാണെന്നറിഞ്ഞിട്ടും ഒപ്പം കൂട്ടിയത് സംഘടനാപരമായ ആവശ്യംകൊണ്ടായിരുന്നു. എന്നാൽ, പുതിയ ക്വട്ടേഷൻ ജോലികൾ കിട്ടാൻ സാധ്യതയുള്ള മേഖലയായി ഇവർ സിനിമയെ കണ്ടു.

ഗുണ്ടകളുമായി ബന്ധമുള്ള ചിലരെ നേതൃനിരയിലേക്കു കൊണ്ടുവരാനും ശ്രമമുണ്ടായി. ഒരു സിനിമാ സംഘടനയിലെ നിർവാഹക സമിതി അംഗമായി രണ്ടു സിനിമകൾ മാത്രം ചെയ്തിട്ടുള്ള സംവിധായകനെ നിയോഗിച്ചപ്പോൾ ചില ഭാരവാഹികൾ ചോദ്യം ചെയ്തു. എന്നാൽ അയാൾക്കു കൊച്ചിയിലെ പല ഗുണ്ടകളുമായും നല്ല ബന്ധമാണെന്നും എപ്പോഴാണ് ഒരാവശ്യം വരികയെന്ന് അറിയില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ മറുപടി.

ഒരു സിനിമാക്കാരൻ !

‘ചെറുക്കനെന്താ പണി? അവൻ സിനിമാക്കാരനാ. സിനിമേൽ എന്താ പണി? പ്രൊഡക്‌ഷൻ ടീമിൽ’– കല്യാണാലോചനയുമായി വീട്ടിലെത്തിയ ബ്രോക്കറും പയ്യന്റെ അച്ഛനും തമ്മിലുള്ള സംഭാഷണമാണിത്.

ഈ പയ്യൻ വെറും പയ്യനല്ല. അത്യാവശ്യം ക്വട്ടേഷനും പിടിച്ചുപറിയുമൊക്കെയുള്ള ഛോട്ടാ ഗുണ്ടയാണ്. ഇയാൾക്കു പണി സിനിമയിലാണെന്നും പ്രൊഡക്‌ഷൻ ടീമിലാണെന്നും അച്ഛൻ പറഞ്ഞതിൽ നല്ലൊരു പങ്ക് സത്യവുമാണ്. പക്ഷേ, പ്രൊഡക്‌ഷൻ ടീമിലെ പണി മാത്രം അച്ഛൻ വ്യക്തമായി പറഞ്ഞില്ല. ആദ്യത്തെ കല്യാണാലോചന തുടങ്ങിയപ്പോൾ തന്നെ ബ്രോക്കർക്കു കാര്യം പിടികിട്ടി. സിനിമാ ചിത്രീകരണ സെറ്റുകൾക്കു മസിൽകൊണ്ടു സംരക്ഷണമൊരുക്കുന്ന പണിയാണു പയ്യന്. അതോടെ ബ്രോക്കർ കളം വിട്ടു.

കൊച്ചിയിലെ പല ഗുണ്ടകളും കല്യാണം കഴിക്കാനുള്ള നേരമാകുമ്പോഴാണ് ഇങ്ങനെ സിനിമാക്കാരൻ ആയി മാറുന്നത്. ഗുണ്ടയാണെന്നു പറഞ്ഞു കല്യാണാലോചന നടത്താൻ ഒക്കില്ലല്ലോ.

ഒരു പാലമിട്ടാൽ....!

സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗുണ്ടകൾക്ക്, ഒരാവശ്യമുണ്ടാകുമ്പോൾ അവരെ തിരിച്ചു സഹായിക്കേണ്ട ബാധ്യതയും താരത്തിന്റെ തലയിലാകും. അടിപിടി മുതൽ കൊലപാതകം വരെയുള്ള കുറ്റങ്ങൾക്ക് ഇങ്ങനെ കുട പിടിക്കുന്നവരുണ്ട്..

എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലുണ്ടായ പേപ്പർ ബാബു കൊലക്കേസ് അങ്ങനെയൊന്നാണ്. സിനിമാ മേഖലയുമായി അടുത്തു ബന്ധമുള്ള ഗുണ്ടാ നേതാവിന്റെ സംഘാംഗങ്ങളുടെ ആക്രമണത്തിലാണു ബാബു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയയുടൻ ഇവർ സംരക്ഷണത്തിനു നേതാവിന്റെ അടുത്തെത്തി. നേതാവ് ഇവരുമായി നേരെ ചെന്നത് ഒരു നടന്റെ വീട്ടിലേക്ക്. ഈ നടന്റെ കാറിലാണ് കൊലപാതകക്കേസ് പ്രതികളെ രാത്രിക്കു രാത്രി തമിഴ്നാട്ടിലേക്കു കടത്തിയത്. അടുത്തിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഈ നടനും ഗൂണ്ടാനേതാവും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. നടൻ മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഇവർ തമ്മിൽ അകൽച്ചയിലായി. നടനുമായി അടുപ്പം പുലർത്തിയിരുന്ന സ്ത്രീയുമായി ഗുണ്ടാ നേതാവ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു ഉടക്കിനു പിന്നിലെ കാരണം.

അയാൾ എങ്ങനെ ഇത്ര നാൾ ‍ഡ്രൈവറായി?

പട്ടണം റഷീദ് (മേക്കപ് മാൻ)

സംവിധായകന്റെ കലയെ താരങ്ങൾ ഭരിച്ചു തുടങ്ങിയപ്പോഴാണു മലയാള സിനിമ ഇന്നത്തെ ദുരവസ്ഥയിലേക്കു നടന്നു തുടങ്ങിയത്. രാജ്യാന്തര പ്രശസ്തനായ സംവിധായകനു പോലും താരാധിപത്യത്തിനു വഴങ്ങി, തന്റെ സ്ഥിരം മേക്കപ്മാനെ മാറ്റിനിർത്തേണ്ടി വന്നിട്ടുണ്ട്. സിനിമാ സംഘടനകളുടെയും യൂണിയനുകളുടെയും പരാജയം കൂടിയാണിത്. ക്രിമിനലാണെന്നു തിരിച്ചറിയപ്പെട്ട ഡ്രൈവർ ഏഴു വർഷത്തോളമായി സിനിമാ ലോകത്തു സജീവമായിരുന്നു. അയാൾക്കു യൂണിയൻ അംഗത്വമോ തിരിച്ചറിയൽ കാർഡോ ബാധകമാകാതെ പോയത് എന്തു കൊണ്ടാണ്? ക്രിമിനലുകൾക്കു വേരുറപ്പിക്കാൻ സാഹചര്യമൊരുക്കിയതു സിനിമാ വ്യവസായത്തിനുള്ളിൽനിന്നു തന്നെയാണ്.

ക്വട്ടേഷൻ കോഴി കൂവുന്ന തിയറ്റർ!

കാശു കൊടുത്താൽ താരങ്ങൾക്കു വേണ്ടി എന്തു പണി ചെയ്യാനും ആളുണ്ട്. താരത്തിന്റെ മാനേജർമാരാണ് പലപ്പോഴും ഇത്തരക്കാരെ രംഗത്തിറക്കുക. കുറെക്കാലം മുമ്പ് സൂപ്പർ സംവിധായകന്റെ സൂപ്പർ സ്റ്റാർ ചിത്രം കൊച്ചിയിലെ തിയറ്ററിൽ പ്രദർശിപ്പിക്കുകയാണ്. ചിലർ മനഃപൂർവം കൂവുന്നതായി തിയറ്റർ മാനേജർ കണ്ടുപിടിച്ചു. അയാൾ ഇക്കാര്യം നിർമാതാവിനെ അറിയിച്ചു. നിർമാതാവ് ആൾ ചട്ടമ്പിയായിരുന്നു. കൂവുന്ന സംഘത്തിന്റെ നേതാവിനെ കണ്ടെത്തി അവനെ പിടികൂടി, ‘ആരെടാ നീയെന്നു’ ചോദിച്ചപ്പോൾ അവൻ കിളിപോലെ കാര്യങ്ങൾ പറഞ്ഞു. കക്ഷി വിവാദ നായകന്റെ മാനേജരാണ്. നായകന്റെ നിർദേശം അനുസരിച്ച് പടം കൂവിത്തോൽപിക്കുകയെന്ന ലക്ഷ്യത്തോടെ ആളിനെ ഇറക്കിയതാണെന്ന് അയാൾ സമ്മതിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :