നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ കൂടെ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ യുവനടൻ ആസിഫ് അലി തന്റെ നിലപാട് മാറ്റി. ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് ആസിഫ് അലി പറഞ്ഞു.
ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമില്ലെന്നായിരുന്നു ആസിഫിന്റെ ആദ്യ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവര്‍ക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനെ അമ്മ സംഘടനയില്ഡ നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്ത അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.
അതിന് ശേഷമാണ് നിലപാടിൽ മാറ്റംവരുത്തി താരം വീണ്ടും രംഗത്തെത്തിയത്. വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ്' എന്നാണ് ഫെയ്സ്ബുക്കില്‍ ആസിഫ് അലി കുറിച്ചത്.