E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇന്നസന്റ് ചേട്ടന് അങ്ങനെയേ പറയാൻ കഴിയൂ: ഭാഗ്യലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhagyalakshmi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസിലെ സംഭവവികാസങ്ങളെക്കുറിച്ച് സിനിമാ മേഖല മൗനം പാലിക്കുകയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്ന ഡബ്ബിങ് ആർടിസ്റ്റും അഭിനേതാവുമായ ഭാഗ്യലക്ഷ്മിയും പ്രതികരിക്കാത്തതെന്തേ എന്ന് ഇൗ സമയത്ത് എല്ലാവരും ചോദിക്കുന്നു‌. അതിനുള്ള കാരണം വ്യക്തമാമാക്കുകയാണ് ഭാഗ്യലക്ഷ്മി.

എന്തുകൊണ്ട് ഇൗ മൗനം?

ഞാൻ പുതിയ സിനിമയുടെ ലൊക്കേഷനിലാണ്. പാലക്കാട് ഒറ്റപ്പാലത്ത് വരിക്കാശേരി മനയിലാണ് സിനിമയുടെ ചിത്രീകരണം. ഇവിടെ ടിവിയില്ല, വാർത്തകൾ ഒന്നും അറിയുന്നുമില്ല. അതുകൊണ്ടാണ്. അല്ലാതെ ഇൗ വിഷയത്തിൽ ഞാൻ മൗനം പാലിക്കുന്നില്ല. പിന്നെ ഇപ്പോൾ സിനിമയ്ക്കകത്തൊരു വനിതാ സംഘടന ഉണ്ടല്ലോ, അവരാണ് ഇൗ വിഷയത്തിൽ പ്രതികരിക്കേണ്ടത്. അവരൊന്നും ഇല്ലാതിരുന്ന കാലത്താണ് ഞാൻ പ്രതികരിച്ചിരുന്നത്. ഞാൻ അമ്മയിലെ അംഗമല്ല. വിമൻകളക്ടീവിലുള്ളവർ അമ്മയിലെ അംഗങ്ങളാണ്. 

താങ്കൾ അമ്മയിലെ അംഗമല്ലേ?

അല്ല. സംഘടന എന്നത് നമുക്ക് പോയിരുന്ന് സന്തോഷം പങ്കിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ളതല്ല. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്. അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാനാണ്. എന്റെ തൊഴിപരമായ എല്ലാ പ്രശ്നങ്ങളും എനിക്ക് സ്വയം തീർക്കാമെന്ന ധൈര്യം എനിക്കുണ്ട്. അപ്പോൾ നിങ്ങളെന്തിനാണ് ഫെഫ്കയിൽ അംഗമായിരിക്കുന്നതെന്ന് ചോദിക്കാം. അവിടെ ഞാൻ ഡബ്ബിങ് ആർടിസ്റ്റുകളുടെ സംഘടനയുടെ സെക്രട്ടറിയായാണ് ഇരിക്കുന്നത്. പിന്നെ ഫെഫ്കയിൽ മെമ്പർഷിപ്പെടുത്താൽ മാത്രമേ അതിലെ അംഗങ്ങളുടെ സിനിമയിൽ നമുക്ക് പ്രവർത്തിക്കാൻ കഴിയു എന്നൊരു നിയമം കൂടി ഉണ്ട്. അമ്മയിൽ അംഗമായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാ തൊഴിലാളി സംഘടനകളും അംഗങ്ങളുടെ തൊഴിൽ‌ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയുടെ ഇടപെടൽ കാര്യക്ഷമമായിരുന്നോ?

അല്ല. അവർ കാര്യമായി ഒന്നും ചെയ്തില്ല. അമ്മ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ഒരു പക്ഷേ ഒരു നടി ആദ്യമായിട്ടായിരിക്കാം ഇത്തരം ഒരു അനുഭവം തുറന്ന് പറയുന്നത്. അമ്മ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം നൽകുന്നുണ്ട്. മാസം അയ്യായിരം രൂപ കൈനീട്ടം നൽകുന്നുണ്ട്,. അത് പ്രായം നോക്കിയല്ല.  രണ്ട് വർഷം സിനിമയില്ലാതെ വീട്ടിലിരുന്നാൽ മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലെങ്കിൽ അമ്മയിൽ നിന്ന് 5000 രൂപ ലഭിക്കും. സർക്കാർ പോലും ഇത് നൽകുന്നില്ല. അപ്പോൾ അമ്മയ്ക്കെതിരെ പറയാൻ എല്ലാവരും മടിക്കും.

അമ്മ പ്രതിസന്ധിയിലായത് നടൻ കേസിൽ ആരോപണ വിധേയനായതുകൊണ്ടാണോ?

അമ്മയിലെ അംഗമാണെങ്കിലും അല്ലെങ്കിലും നടീ നടന്മാരുടെ വിഷയത്തിൽ ഇടപെടേണ്ടത് അമ്മ തന്നെയാണ്. പക്ഷെ ഇവിടെ ഇത് സിനിമലോകത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്ന് അമ്മയ്ക്കോ ഫെഫ്ക്കയ്ക്കോ മാക്ടയ്ക്കോ ഒന്നും തോന്നിയിട്ടില്ലെന്നതാണ് സങ്കടകരം. ഒരു പെൺകുട്ടി ആദ്യമായി ഇത് സംഘടനയിലും പൊതുസമൂഹത്തിലും തുറന്നു പറഞ്ഞു. അമ്മയുടെ മക്കളിൽ ഒരാൾ ആരോപണ വിധേയനായി നുണ പരിശോധനയ്ക്ക് വിധേയനാകാം എന്ന് പറയുന്നു. അപ്പോഴും നിലപാട് വ്യക്തമാക്കാതെ അമ്മ ഉരുണ്ടു കളിച്ചു. എനിക്ക് അമ്മയോട് ഒരു പരിഭവമേ ഉള്ളൂ. അമ്മ എല്ലാ മക്കളേയും ഒരുപോലെ കാണണം. ഇത് മൂത്ത മകൻ, ഇവന് കൂടുതൽ പരിഗണന നൽകണം. അല്ലെങ്കിൽ ആൺമക്കൾക്ക് മുൻഗണന നൽകും എന്നൊന്നും അമ്മ കരുതരുത്. ആ നടി രണ്ടരമണിക്കൂറല്ലേ പീഡിപ്പിക്കപ്പെട്ടുള്ളൂ, എന്ന് സിനിമയിലുള്ള ഒരാൾ പറഞ്ഞപ്പോഴും അമ്മ മിണ്ടിയില്ല. ഇതെല്ലാമാണ് അമ്മയുടെ നിലപാടിൽ വന്ന തെറ്റ്. അവർ എന്തുകൊണ്ട് ഇതെല്ലാം ലഘുവായിക്കണ്ടു എന്നാണ് എനിക്ക് സംശയം.

കേസ് തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടോ?

ഒരു പ്രതീക്ഷയുമില്ല. കേരളത്തില്ല, ഇന്ത്യയിൽ ഏതെങ്കിലും, മാനഭംഗക്കേസ് തെളിയിക്കപ്പെട്ടിട്ടുണ്ടോ? എല്ലാ തെളിവും കൊടുത്തിട്ടും സൗമ്യക്കേസിൽ കോടതി ചോദിച്ചത് , ഗോവിന്ദച്ചാമി മാനഭംഗം മാത്രമല്ലേ ചെയ്തുള്ളൂ, കൊന്നില്ലല്ലോ? എന്നാണ്. അത്കൊണ്ട് ഇൗ കേസിൽ വലിയ ശുഭാപ്തി വിശ്വാസമൊന്നുമില്ല. 

സമൂഹത്തിന് ആ പെൺകുട്ടി നൽകുന്ന ഒരു സന്ദേശമുണ്ട്. ഇത്രയും പ്രശസ്തയായിട്ടും ഇങ്ങനെ സംഭവിച്ചപ്പോൾ അവൾ അത് തുറന്നു പറയാൻ കാണിച്ച ഒരു ധൈര്യമുണ്ട്. അവൾക്ക് പറയാമെങ്കിൽ ഏതൊരു പെൺകുട്ടിക്കും ധൈര്യപൂർവം തുറന്നു പറയാം. ഒപ്പം തന്നെ നിയമം പറയുന്ന മറ്റൊരു സന്ദേശമുണ്ട് , എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും തെളിവില്ലെങ്കിൽ അയാൾ രക്ഷപെടുമെന്ന്. അങ്ങനെ വരുമ്പോൾ പെൺകുട്ടി ചിന്തിക്കാം ഞാനെന്തിന് സമൂഹത്തിനു മുന്നിൽ പിച്ചിച്ചീന്താൻ നിന്ന് കൊടുക്കണമെന്ന്. 

അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വന്നാൽ സംഘടനയുടെ സ്വഭാവം മാറുമോ?

എത്ര സ്ത്രീകൾ തലപ്പത്തു വന്നാലും അമ്മയുടെ സ്വഭാവത്തിൽ മാറ്റം വരില്ല. കാരണം അവരെല്ലാം സിനിമയെ ആശ്രയിച്ചു കഴിയുന്നവരാണ്. ജീവിക്കണമെങ്കിൽ തൊഴിൽ വേണം. അവിടെ ആരെയും പിണക്കാൻ കഴിയില്ലല്ലോ? തീരുമാനങ്ങളൊക്കെ പുരുഷന്മാർ തന്നെ എടുക്കും. അതുകൊണ്ട് അമ്മയ്ക്കുള്ളിലെ കംപ്ലെയിന്റെ കമ്മറ്റിയിൽ സിനിമയെ ആശ്രയിച്ചു ജീവിക്കാത്ത സർക്കാർ തലത്തിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാൽ ‍ശക്തമായ തീരുമാനങ്ങൾ വരും. എല്ലാസർക്കാർ കമ്മീഷനിലും പുറത്തു നിന്ന് ഒരാളെ ഉൾപ്പെടുത്താറുണ്ട്, നീതി നടപ്പാകാൻ വേണ്ടിയാണത്. 

 

ഇന്നസന്റിന്റെ വാക്കുകൾ കേട്ടപ്പോൾ എന്തു തോന്നി?

സത്യം പറഞ്ഞാൽ ഞാൻ ടിവിയിൽ കേട്ടിട്ടില്ല. രാവിലെ ഷൂട്ടിനു പോയാൽ വൈകുന്നേരമാണ് തിരിച്ചു വരുന്നത്. ഫോണിലൂടെ പലരും വിളിച്ചു പറയുമ്പോഴാണ് സത്യം അറിയുന്നത്. പിന്നെ യൂട്യൂബിലും കേട്ടു. ഇന്നസന്റ് ചേട്ടന് അങ്ങനെയേ പറയാൻ കഴിയൂ. അല്ലാതെ സിനിമാ മേഖലയിൽ ചൂഷണം ഉണ്ടെന്നു പറയാൻ കഴിയുമോ? എന്നിട്ട് നിങ്ങൾ എന്ത് നടപടി എടുത്തു എന്നായിരിക്കില്ലേ അടുത്ത ചോദ്യം. 

പിന്നെ പാർവതിയെ പോലുള്ള പെൺകുട്ടികൾ തുറന്നു പറഞ്ഞത് നല്ല കാര്യം തന്നെ. പിന്നെന്തിനാണ് ഇവർ പേര് വെളിപ്പെടുത്താതെ പറയുന്നത്. അവിടുന്ന് മോശം അനുഭവം ഉണ്ടായി, ഇവിടുന്ന് ഉണ്ടായിഎന്നൊക്കെ പറയുമ്പോൾ എല്ലാവരും സംശയത്തിന്റെ നിഴലിലാകുന്നു. അത്കൊണ്ട് ആരാണോ ഇവരോട് മോശമായി പെരുമാറുന്നത് അവരുടെ പേരുകൾ വെളിപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. തൊഴിൽ രംഗത്ത് എവിടെയാണ് ചൂഷണമില്ലാത്തത്. ഏത് ജോലിയാണെങ്കിലും സത്യങ്ങൾ തുറന്നു പുറഞ്ഞാൽ നമ്മൾ നോട്ടപ്പുള്ളികളാകും., ഭാഗ്യലക്ഷ്മി മനോരമ ന്യൂസ് ഡോട്ട് കോമിനോട്  പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :