തമിഴ് സൂപ്പർ താരം വിജയ്യുടെ മുന്നിൽ മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നടത്തിയ റാംപ് വോക്ക് വിഡിയോ തരംഗമാവുന്നു. ഒരു സ്വകാര്യ അവാർഡ് നിശയിൽ വച്ചാണ് വിജയ്, ശിവകാർത്തികേയൻ, നിവിൻ പോളി തുടങ്ങിയ താരങ്ങളുടെ മുന്നിൽ അവതാരകന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ദുൽഖർ റാംപ് വോക്ക് നടത്തിയത്.
ഇതേ ചടങ്ങിൽ വച്ചാണ് മമ്മൂട്ടി ഫാനാണോ അതോ മോഹൻലാൽ ഫാനാണോ എന്നു ദുൽഖറിനോട് ഒരു കൊച്ചു പെൺകുട്ടി ചോദിച്ചതും. ‘‘അതു കൊഞ്ചം കഷ്ടം. എനക്ക് രണ്ടു പേരുമേ ഇൗക്വലാ പുടിക്കും. ആനാ അപ്പ താൻ എനക്ക് നമ്പർ വൺ’’ ഇങ്ങനെയായിരുന്നു ദുൽഖറിന്റെ മറുപടി.
വിജയ്യുടെ ആരാധകനാണ് താനെന്നും ദുൽഖർ വേദിയിൽ വച്ച് പറഞ്ഞു. മലയാളത്തിലെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം ദുൽഖറിനു ശിവകാർത്തികേയൻ സമ്മാനിച്ചു.