E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സൂര്യയുടെ പാതിഗുണങ്ങൾ മകനു കിട്ടിയാൽ സന്തോഷം: ജ്യോതിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suriya-jyothika
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴകത്തെ മാതൃകാ ദമ്പതികൾ എന്നാണ് സൂര്യയും ജ്യോതികയും അറിയപ്പെടുന്നത്. ഇരുവരുടെയും സിനിമകൾ പോലെതന്നെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷിച്ചതാണ്. വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായതോടെ ഇനി ജ്യോതികയെ കാണാനേ കിട്ടില്ലെന്നാണ് പലരും കരുതിയിരുന്നത്, പക്ഷേ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് 'മുപ്പതിയാറു വയതിനിലേ' എന്ന ചിത്രത്തിലൂടെ ജ്യോതിക വൻ തിരിച്ചുവരവു തന്നെ നടത്തി. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, തന്റെ പ്രിയതമന്‍ നൽകുന്ന സ്നേഹത്തെയും പിന്തുണയെയും കുറിച്ച് എത്ര പറഞ്ഞാലും മതിവരുന്നില്ല ജ്യോതികയ്ക്ക്.  

surya-jyothika-1.jpg.image.784.410

ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് സൂര്യ എന്ന കരുതലുള്ള, എപ്പോഴും ചേർത്തുപിടിക്കുന്ന ഭർത്താവിനെക്കുറിച്ച് ജ്യോതിക തുറന്നു സംസാരിച്ചത്. താനിതുവരെയും സൂര്യയ്ക്കായി ഒരു കപ്പു കാപ്പി പോലും ഉണ്ടാക്കിക്കൊടുത്തിട്ടില്ല, അദ്ദേഹം അത് പ്രതീക്ഷിച്ചിരിക്കുന്നുമില്ല. സൂര്യ ഒരു നല്ല ഭർത്താവായിരിക്കുമെന്ന് തനിക്കു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചതെന്നും ജ്യോതിക പറഞ്ഞു. സ്കൂളിലും ജോലി സ്ഥലത്തുമൊക്കെയായി താൻ നിരവധിപേരെ കണ്ടിട്ടുണ്ട്, പക്ഷേ സൂര്യയെപ്പോലൊരാളെ ഇതുവരെയും കണ്ടിട്ടില്ല. 

surya-jyothika-3.jpg.image.784.410

പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു നിസ്വാർഥമായിരിക്കണം എന്നായിരുന്നു ജ്യോതികയുടെ മറുപടി. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനേക്കാൾ സ്നേഹിക്കുന്നയാൾക്ക് എന്താണ് വേണ്ടത് എന്നാണു ചിന്തിക്കേണ്ടത്. നിങ്ങളേക്കാൾ പങ്കാളിക്കു സ്ഥാനം നൽകുന്നതാണു പ്രണയം– ജ്യോതിക പറയുന്നു. സൂര്യ തനിക്കു ഭര്‍ത്താവു മാത്രമല്ല അച്ഛനും അമ്മയും ആണ്, തന്റെ കുടുംബത്തെയെല്ലാം അദ്ദേഹത്തിൽ കാണുന്നു. തനിക്കു സുഖമില്ലാതിരിക്കുന്ന അവസരങ്ങളിൽ മക്കളുടെ കാര്യങ്ങൾ നോക്കുകയും തന്റെ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. മകൻ ദേവിന് സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ താൻ സന്തുഷ്ടയാകുമെന്നും ജ്യോതിക പറഞ്ഞു. 

surya-jyothika.jpg.image.784.410

2006ലാണ് ജ്യോതികയും സൂര്യയും വിവാഹിതരാകുന്നത്. ദേവ്, ദിയ എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്. വിവാഹിതരായാൽ പിന്നെ സിനിമാ ജീവിതത്തോടു ഗുഡ്ബൈ പറയുന്ന നടിമാർക്കൊരു മാതൃകയാണ് ജ്യോതിക. തന്നെ പിന്തുണയ്ക്കാനും പ്രഫഷനെ സ്നേഹിക്കാനും താനില്ലാത്തപ്പോൾ മക്കളുടെ കാര്യങ്ങൾക്കു കൂട്ടായി നിൽക്കാനുമെല്ലാം സൂര്യയെപ്പോലൊരു ഭർത്താവിനെ കിട്ടിയതു കൂടിയാണ് ജ്യോതിക എന്ന നടിയെ വീണ്ടും സിനിമയുടെ വ‌െള്ളിവെളിച്ചത്തിലേക്കെത്തിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :