E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഞാൻ ഒളിവിൽ അല്ല, ആരും പൂട്ടിയിട്ടിട്ടുമില്ല; ഗോസിപ്പുകൾക്ക് മറുപടിയുമായി രസ്ന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ ഒരു നടി പെട്ടന്ന് അപ്രത്യക്ഷയാകുന്നത് സ്വാഭാവികമാണ്. സീരിയലിൽ പൊതുവെ അങ്ങനെയൊന്ന് സംഭവിക്കാറില്ല. സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ വർഷങ്ങളായി സ്വീകരണമുറികൾക്ക് സുപരിചിതരാണ് സീരിയൽ താരങ്ങൾ. അങ്ങനെ സുപരിചിതയായ ഒരു താരമായിരുന്നു രസ്ന. അഭിനയരംഗത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു രസ്നയുടെ തിരോധാനം. പൊതുപരിപാടികൾക്ക് പോലും താരത്തിനെ ആരും കാണാറില്ലായിരുന്നു. ഇതേതുടർന്ന് നിരവധി ഗോസിപ്പുകളും വന്നിരുന്നു. ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് രസ്ന തന്നെ രംഗത്ത് എത്തിയിരിക്കുന്നു. രസ്ന പുറത്തുവിട്ട ഒരു വീഡിയോയിലെ സംഭാഷണം ഇങ്ങനെ; 

"എനിക്കെതിരെ ധാരാളം ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇതൊന്നും സത്യമല്ല. ഞാന്‍ എവിടെയും ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എന്റെ ആവശ്യങ്ങള്‍ക്കെല്ലാം ഞാൻ പുറത്ത് പോകാറുണ്ട്. പിന്നെ പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. എനിക്കിഷ്ടപ്പെട്ട ഒരു വ്യക്തിക്കൊപ്പം വളരെ സന്തോഷമായി ജീവിക്കുകയാണ്. ഞങ്ങൾക്ക് രണ്ടര വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാഞ്ഞത്. പിന്നെ ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല.

എന്റെ ഇഷ്ടപ്രകാരം തന്നെയാണ് ആ തീരുമാനം എടുത്തത്. കാരണം കുഞ്ഞിന്റെ കൂടെ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. എന്റെ പേരില്‍ ഫെയ്‌സ്ബുക്കിൽ ഒരുപാട് ഫെയ്‌ക് അക്കൗണ്ടുകളുണ്ട്. അതിൽനിന്നു ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. സത്യത്തിൽ എനിക്ക് സ്വന്തമായിട്ട് ഒരു ഫെയ്‌സ്ബുക് പേജ് പോലുമില്ല. എന്നെ സ്‌നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്." രസ്‌ന പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :