E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിവാഹിതയാകുന്നതും അമ്മയാകുന്നതുമല്ല ജീവിതത്തിന്റെ അവസാനം', വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു: ശ്രീദേവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sridevi-janvi-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യയിലും ബോളിവു‍ഡിലുമൊക്കെ ഒരുകാലത്ത് ഇറങ്ങിയ ഹിറ്റ്ചിത്രങ്ങളുടെ നായികയായിരുന്ന ശ്രീദേവി അടുത്തിടെ നടത്തിയ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മകൾ ജാൻവി കപൂറിന്റെ സിനിമാപ്രവേശം സംബന്ധിച്ചു പറഞ്ഞ വാക്കുകളായിരുന്നു അത്. മകൾ സിനിമാ മേഖലയിൽ എത്തുന്നതിനേക്കാൾ തന്നെ സന്തുഷ്ടയാക്കുന്നത് അവൾ വിവാഹിതയായി കാണുന്നതാണ് എന്നായിരുന്നു ശ്രീദേവി പറഞ്ഞിരുന്നത്. ശ്രീദേവിക്ക് ഇതെന്തു പറ്റിയതാണ് എന്നു പോലും അന്നെല്ലാവരും അമ്പരന്നു.  

എന്നാൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതല്ല താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ശ്രീദേവി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സ്ത്രീകളുടെ ഏകലക്ഷ്യം വിവാഹിതയാകുന്നതാണ് എന്ന സന്ദേശമാണ് ശ്രീദേവി നൽകുന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. അതു തന്നെ അസ്വസ്ഥയാക്കിയതിനാലാകാണം താരം തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമായൊരു വിശദീകരണം നൽകിയത്. 

sridevi-janvi.jpg.image.784.410

'' എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണു ചെയ്തത്, പെൺകു‌ട്ടികളുടെ ഏകലക്ഷ്യം വിവാഹിതയാകുകയും സെറ്റിൽ ആവുകയുമാണ് എന്ന രീതിയിലാണ് അതു പരന്നത്. എന്റെ മക്കൾക്ക് അതല്ല വേണ്ടത്, അവർ സ്വന്തം കാലിൽ നിൽക്കാനും വ്യക്തിത്വം രൂപപ്പെടുത്താനും കഴിയുന്നവരാകണം. ആരെയും ആശ്രയിച്ചു നിൽക്കാൻ പഠിക്കരുതെന്ന് ഞാൻ അവരോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹിതയാകുന്നതും അമ്മയാകുന്നതും മാത്രമല്ല ഒരു സ്ത്രീയുടെ അവസാനം ​എന്ന് ചെറുപ്പക്കാരായ പെൺകുട്ടികൾ മനസിലാക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അവർ ആഗ്രഹിക്കുന്നതു പോലൊരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് അവകാശമുണ്ട്. എന്റെ മക്കൾ അമിത സമ്മർദ്ദം ചെലുത്തേണ്ടി വരുന്ന ഈ മേഖലയിൽ വരുന്നതിനേക്കാൾ റിലാക്സ്ഡ് ആയ ഒരു ജീവിതം നയിക്കുന്നതാണ് ഞാൻ താൽപര്യപ്പെടുക എന്നാണ് തുടക്കത്തിലേ പറയാൻ ഉദ്ദേശിച്ചത്. പക്ഷേ അവർ വ്യക്തമായ ലക്ഷ്യങ്ങളുള്ളവരാണ്, ഓരോ മാതാപിതാക്കളെയും പോലെ ഞാനും അതിനെ ബഹുമാനിക്കേണ്ടതുണ്ട്.' –ശ്രീദേവി പറയുന്നു. ‌

sridevi-janvi-2.jpg.image.784.410

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :