രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ വീണ്ടും അഭ്യൂഹങ്ങള്‍ ശക്തമാക്കി സൂപ്പര്സ്്റ്റാര് രജനികാന്ത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആരാധകരമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തുമെന്ന് രജനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കാന്‍ തീരുമാനിച്ചാല്‍ , അത് അപ്പോള്‍ പറയാമെന്നും താരം വ്യക്തമാക്കി.
മേയില്‍ നടന്ന ആരാധക സംഗമത്തിന്റെ രണ്ടാം ഘട്ടത്തിന് ഒരുങ്ങുകയാണ് രജനികാന്ത്. ഇതിനു ശേഷം താരം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിയ്ക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് രജനിയില്‍ നിന്ന് എത്തുന്നത്. സെപ്റ്റംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സമ്മതിച്ച രജനി, രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ പറയാമെന്നും വ്യക്തമാക്കി.
ഒരു യുദ്ധത്തിന് തയ്യാറാകാന്‍ കഴിഞ്ഞ മാസം രജനി ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. ചില പദ്ധതികളുണ്ടെന്നും സമയമാകുന്പോള്‍ എല്ലാം വെളിപ്പെടുത്താമെന്നും താരം പറഞ്ഞിരുന്നു. അതിനാല്‍ തന്നെ രണ്ടാം ഘട്ട ആരാധക സംഗമത്തിനു ശേഷം രജനിയില്‍ നിന്ന് നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴകം.