ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. മെർസൽ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ കറുത്ത ബനിയനും ധരിച്ച് നെറ്റിയിൽ ഭസ്മവും പൂശിയാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ മൂന്നു റോളുകളിലാണ് താരം വേഷമിടുന്നത്. ആറ്റ്ലിയാണ് സംവിധാനം. സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ, കോവൈ സരള, എസ്.ജെ. സൂര്യ തുടങ്ങിയവരും മെർസലിൽ അഭിനയിക്കുന്നു. എ.ആർ. റഹ്മാനാണ് സംഗീതം. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും
Advertisement