മുംബൈ ∙ നരേന്ദ്ര മോദിയെ കുറിച്ചൊരു സിനിമ ഇറങ്ങിയാൽ അക്ഷയ് കുമാറാകുമോ നായക വേഷത്തിൽ? സിനിമ ആശയഘട്ടത്തിൽ മാത്രമാണെങ്കിലും മോദിയായി അക്ഷയ് കുമാറിനെ കണ്ടെത്തിക്കഴിഞ്ഞു കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (സിബിഎഫ്സി) അധ്യക്ഷൻ പഹ്ലജ് നിഹലാനി.
സാമൂഹിക പ്രസക്തമായ സിനിമകളും ക്ളീൻ ഇമേജും കാരണം മോദിയാകാൻ അക്ഷയ് പരമയോഗ്യനാണെന്നാണു നിഹലാനിയുടെ അഭിപ്രായം. മറ്റൊന്നു കൂടിയുണ്ട്.
രണ്ടുപേരും സാധാരണ ജീവിത ചുറ്റുപാടിൽ നിന്ന് ഉയർന്നുവന്നതാണ്. അക്ഷയുടെ പുതിയ സിനിമ ‘ടോയ്ലറ്റ്–ഏക് പ്രേം കഥ’യെ അഭിനന്ദിച്ചാണു മോദിയുമായുള്ള സാമ്യം നിഹലാനി പരാമർശിച്ചത്.