E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അവൾ എത്തി എന്ന് അറിയാതെ ഞാൻ ഉറങ്ങാറില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sujatha-shwetha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മയുടെ ഇടനെഞ്ചിന്റെ താളമാണ് മകൾ...

ആ മിടിപ്പിൽ കാതോർത്താണ് ലോകത്തിലെ മറ്റനേകം ശബ്ദങ്ങളിലേക്ക്... കാഴ്ചകളിലേക്ക് മകൾ പാദസരം കിലുക്കിയെത്തുക...

അമ്മ പാടുമ്പോൾ കേട്ടുറങ്ങി...

അമ്മയുടെ ചിരികണ്ട് ചിരിച്ച്...

അലസമായി മുന്നിലേക്കു വീഴുന്ന അമ്മയുടെ മുടിയിഴകളിൽ കയ്യുടക്കി വച്ച് കുസൃതികാട്ടി...

അമ്മയെ പോലെയാകണമെന്നാകും അന്ന് എല്ലാ പെൺമക്കളും ചിന്തിച്ചിരിക്കുക

അതുപോലെയുള്ള എത്രയെത്ര അമ്മയോർമ്മകൾ‌...

അങ്ങനെ അമ്മയുടെ പാട്ടു കേട്ടുറങ്ങിയ ഒരു മകളുടെ സ്വരമാണ് ഇന്ന് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്ന്...

കേൾക്കാനേറെ ഇഷ്ടമുള്ള പെൺസ്വരം

ശ്വേത മോഹൻ...ഗായിക സുജാത മോഹന്റെ മകൾ. 

പ്രണയത്തിന്റെ സ്വരരാഗങ്ങൾ അനേകം പാടിത്തന്ന പ്രിയ ഗായികയാണു സുജാത. ദശാബ്ദങ്ങളായി മലയാളി കേട്ടുണരുന്ന, ഉറങ്ങുന്ന, വെറുതെ സ്വപ്നങ്ങളിലേക്കു കണ്ണുനട്ടിരിക്കും നേരം കാതോർക്കുന്ന സ്വരം. ഇന്ന് സുജാതയെ ഓർത്താൽ മനസിന്റെ പിന്നാമ്പുറങ്ങളിൽ കേൾക്കുക കൊഞ്ചലും പ്രണയവും ഇഴചേർന്ന ആ സ്വരം മാത്രമല്ല, ശ്വേതയുടേതും കൂടിയാണ്. അവർ പാടാനെത്തുന്ന വേദികളിൽ ശ്വേതയും കൂടിയുണ്ടായിരുന്നു....

എനിക്കും അതുപോലൊരു മുത്തശ്ശിയാകണം...

അമ്മയായിരുന്നു  എനിക്ക് എല്ലാം...കുഞ്ഞിലേ അച്ഛന്‍ ഞങ്ങളെ വിട്ടുപോയതാണ്. എന്റെ അമ്മ തന്നെയാണ് എന്റെ മകൾക്കും എല്ലാമായിരുന്നത്. ജീവിതത്തിലെ മൂല്യങ്ങളെ, സ്നേഹത്തെ കുറിച്ചെല്ലാം പറഞ്ഞ് നൽകി അവളെ വളർത്തിയത്...ഞാൻ പാട്ടും പരിപാടികളും തിരക്കുകളുമായി പോകുമ്പോൾ അവൾക്കൊപ്പമുണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ ഇപ്പോഴും പറയും ഞാൻ വരുന്നതും നോക്കി അവൾ വൈകിയായാലും ബാൽക്കണിയിൽ വന്ന് അവൾ നിൽക്കുന്നതൊക്കെ.... അവള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ എനിക്കും അതുപോലൊരു മുത്തശ്ശിയാകണം...എന്റെ അമ്മയോളം ഞാൻ വരുമോ എന്നതിൽ സംശയമുണ്ട്....സുജാത പറയുന്നു.

ശ്വേത ഒരിക്കലും സംഗീത രംഗത്ത് ഇങ്ങനെ സജീവമാകുമെന്ന് ഞാൻ കരുതിയേയില്ലായിരുന്നു. കാരണം അവൾ ഒട്ടുമേ താൽപര്യം ചെറുതിലെ കാണിച്ചിരുന്നേയില്ല. പാട്ട് പാടും അത്രയേയുള്ളൂ. സംഗീതത്തിലെ തിരക്കുകളിലേക്കൊന്നും അവൾക്ക് എത്തിപ്പെടാൻ താൽപര്യമില്ലായിരുന്നുവെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അവൾ നന്നായി പാടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എ.ആർ.റഹ്മാൻ സംഗീതത്തിലുള്ള അച്ചം അച്ചം ഇല്ലൈ എന്ന പാട്ടിൽ കോറസ് പാടാൻ അവസരമൊക്കെ കിട്ടുന്നത് അങ്ങനെയൊക്കെയായിരുന്നു. അതിനു ശേഷം സംഗീതത്തോട് വല്യ താൽപര്യമൊന്നും കാണിച്ചില്ല. ഞാനും നിർബന്ധിക്കാൻ പോയില്ല. പാട്ടു പഠനമൊന്നും നടത്തിയിരുന്നുമില്ല. പക്ഷേ അതിനും കൂടി വേണ്ടി ഇന്ന് അവൾ പഠിക്കുന്നുണ്ട്. അത്രയേറെ നിഷ്ടയോടെയാണ് പാട്ടു പഠനമൊക്കെ നടത്തുന്നത്....പാട്ടിനോട് വലിയ താൽപര്യം കാണിക്കാത്ത മകൾ ഇന്ന് കുറേ നല്ല ചലച്ചിത്ര ഗാനങ്ങൾ പാടി എനിക്കൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാം ദൈവ നിശ്ചയമെന്നേ ഞാൻ പറയുള്ളൂ....

മകൾ നന്നായി പാടുന്നുണ്ട്...നല്ല സ്വരമാണ് എന്ന് കേൾക്കുമ്പോൾ എനിക്ക് അറിയില്ല എന്തു പറയണമെന്ന്....

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :