‘ലോകചരിത്രത്തില്‍ രണ്ടേരണ്ടുപേർക്കെ ബാഹുബലിയെ പുറകിൽ നിന്ന് കുത്താൻ കഴിഞ്ഞിട്ടൊള്ളൂ. ഒന്ന് എനിക്കും രണ്ട് കട്ടപ്പയ്ക്കും’. വരുണ്‍ ധവാന്റെ വാക്കുകളാണിത്. ബാഹുബലി തിയറ്ററുകളിൽ 50 ദിവസം പിന്നിടുന്നതിന്റെ പാർട്ടി ആഘോഷിക്കുന്നതിനിടെയാണ് രസകരമായ ഈ നിമിഷമുണ്ടായത്. ബാഹുബലി ഹിന്ദി വിതരണം ഏറ്റെടുത്ത കരൺ ജോഹറാണ് പാർട്ടി സംഘടിപ്പിച്ചത്.
ഒരു വാൾ കൊണ്ട് പ്രഭാസിനെ കുത്തുന്ന വരുണിനെ ചിത്രത്തിൽ കാണാം. ഒരുപാട് നന്മകള് ഉളള മനസ്സാണ് പ്രഭാസിന്റേതെന്നും അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താനാകട്ടെയെന്നും വരുൺ ട്വീറ്റ് ചെയ്തു. പ്രഭാസിനെ കൂടാതെ റാണ ദഗുപതി, ആലിയ ഭട്ട്, രൺബീർ കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, അർജുൻ കപൂർ, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
എന്തായാലും വരുണിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫോട്ടോ കണ്ടിട്ട് ചിരി നിർത്താനാകുന്നില്ലെന്നാണ് രൺവീർ സിങ് കമന്റ് ചെയ്തത്.