E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അങ്ങനെ ചെയ്തത് ശരിയായില്ല,ആരും വിശ്വസിക്കരുത്;സാജൻ പള്ളുരുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sajan-palluruthy ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ സാജൻ പള്ളുരുത്തിയുടെ പേരിലും വ്യാജമരണവാർത്ത. സിനിമാതാരങ്ങളുടെ പേരില്‍ നിരവധി വ്യാജവാർത്തകൾ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് സാജൻ. ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് സാജന്റെ ചിത്രം ഉപയോഗിച്ച് മരണവാർത്ത പ്രചരിപ്പിച്ചത്. 

കരള്‍ രോഗ ബാധയെത്തുടര്‍ന്ന് മിമിക്രി, ഡബ്ബിങ് ആർട്ടിസ്റ്റ് കലാഭവൻ സാജൻ തിരുവനന്തപുരത്ത് മരിച്ചിരുന്നു. എന്നാല്‍ പ്രചരിച്ച ഫോട്ടോസ് സാജന്‍ പള്ളുരുത്തിയുടേതായിരുന്നു. പേരിലുള്ള സാമ്യവും വിനയായി മാറി. സംഭവം ചില ഓൺലൈൻ മാധ്യമങ്ങളിലും വന്നതോടെ പ്രതികരണവുമായി സാജന്‍ പള്ളുരുത്തി തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്കിലുടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

ഷെയർ ചെയ്യുന്ന വാർത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയാൻ ശ്രമിച്ചാൽ വളരെ നന്നായിരുന്നു, എന്ന കുറിപ്പോടെയാണ് സാജൻ പള്ളുരുത്തി വിഡിയോ പോസ്റ്റ് െചയ്തിരിക്കുന്നത്.

‘എന്റെ ചിത്രവും ചേർത്തുകൊണ്ടാണ് വാർത്ത പ്രചരിച്ചത്. ആ വാർത്തയുടെ സത്യാവസ്ഥ എനിക്കറിയില്ല. അങ്ങനെ ചെയ്തത് ശരിയായില്ല, ആരും അത് വിശ്വസിക്കരുത്. എല്ലാവരും എന്നെ വിളിച്ച് ചോദിച്ചതുകൊണ്ടാണ് ഞാൻ ഫെയ്സ്ബുക്കിൽ ൈലവായി വന്നത്.’

‘ഇപ്പോൾ ഒരു ഷൂട്ടിങ് ലൊക്കേഷനിലാണ്. ദയവു ചെയ്ത് തെറ്റായവാർത്തകൾ ആരും പ്രചരിപ്പിക്കരുത്.’–സാജൻ പള്ളുരുത്തി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :