E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കുട്ടിഅഭിനയം നീണ്ടാൽ നിർമാതാവു കുടുങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

child-acting
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നെടുനീളൻ സീരിയലുകളിൽ കൊച്ചുതാരങ്ങളെക്കൊണ്ടു തുടർച്ചയായി എപ്പിസോഡുകൾ അഭിനയിപ്പിക്കുന്നവർ ശ്രദ്ധിക്കുക: ഇടതടവില്ലാത്ത അഭിനയം നിയമവിരുദ്ധം. വിശ്രമമില്ലാതെ അഭിനയിപ്പിക്കുന്നതു ബാലവേല നിരോധന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കുന്നു.

പ്രധാന വ്യവസ്ഥകൾ

∙ കുട്ടികളെ ദിവസം അഞ്ചു മണിക്കൂറിലേറെ അഭിനയിപ്പിക്കരുത്. വിശ്രമമില്ലാതെ മൂന്നു മണിക്കൂറിലേറെ അഭിനയം പാടില്ല.

∙ ദൃശ്യ–ശ്രാവ്യ മാധ്യമങ്ങളിൽ കുട്ടികൾ ഉൾപ്പെട്ട പരിപാടികളുടെ നിർമാതാവ് ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. അഭിനയിക്കുന്ന ബാലതാരങ്ങളുടെ പട്ടിക, രക്ഷാകർത്താക്കളുടെ സമ്മതപത്രം, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുമതലപ്പെട്ടയാളുടെ പേര് എന്നിവയും നൽകണം.

∙ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നുറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു നൽകാൻ നിർമാതാവു ബാധ്യസ്ഥൻ.

∙ കുട്ടിയുടെ മാനസിക, ശാരീരികാരോഗ്യം ഉറപ്പാക്കണം. പോഷകസമ്പുഷ്ടമായ ഭക്ഷണവും വൃത്തിയും വെടിപ്പുമുള്ള താമസസൗകര്യവും നൽകണം.

∙ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 27 ദിവസത്തിൽ കൂടുതൽ തുടർച്ചയായി ജോലി ചെ‌യ്യിപ്പിക്കരുത്. കുട്ടിയുടെ പഠനം മുടങ്ങുന്നില്ലെന്നും ഉറപ്പാക്കണം.

∙ അഞ്ചു കുട്ടികളുടെ സംരക്ഷണച്ചുമതലയിൽ ഒരാളെ നിയോഗിക്കണം.

∙ പ്രതിഫലത്തിന്റെ 20 ശതമാനമെങ്കിലും, പ്രായപൂർത്തിയാകുമ്പോൾ ലഭിക്കുംവിധം, ദേശസാൽക്കൃത ബാങ്കിൽ കുട്ടിയുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :