ബോളിവുഡിന്റെ പ്രിയങ്കരനാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രചാരണാർഥം സൽമാൻ ഒാട്ടോയിൽ സഞ്ചരിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയമായിരുന്നു. 50 രൂപ ഒാട്ടോക്കൂലിയോടൊപ്പം 1000 രൂപ കൂടി നൽകി സൽമാൻ ഒാട്ടോ ഡ്രൈവറുടെ മനവും നിറച്ചു. എന്നാൽ ഒാട്ടോ യാത്രപോലെ തന്നെ സൽമാന്റെ സൈക്കിൾ യാത്രയും ഇപ്പോൾ ശ്രദ്ധേയമായിക്കഴിഞ്ഞു.
ബീയിങ് ഹ്യൂമണിനു വേണ്ടിയാണ് സൈക്കിള്‍ യാത്ര. ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധ സംഘടനയും ബ്രാന്‍ഡും സല്മാന് സ്ഥാപിച്ചതാണ്. ഇതിന്റെ പ്രചരണത്തിനായാണ് സുഹൃത്തുക്കളെയും സഹായികളെയും കൂട്ടി ബാന്ദ്ര റോഡിലൂടെ സവാരിക്ക് ഇറങ്ങിയത്. യാത്രയ്ക്കിടെ ഒരുരസത്തിനു വേണ്ടി ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സൽമാന്റെ യാത്രാമധ്യേ സൂപ്പർതാരം ഷാറൂഖിന്റെ വീടിനു മുന്നിലെത്തിയപ്പോഴാണ് സൽമാൻ തന്റെ കുസൃതി പുറത്തെടുത്തത്. ബാന്ദ്രയിലെ ഷാരുഖിന്റെ വസതിയായ മന്നത്തിന് മുന്നിലെത്തിയപ്പോള്‍ സല്മാന് ഷാരുഖിന് പേര് വിളിച്ചു കൂവി. ഷാരുഖ് ഖാന്റെ വീടിന് മുന്നിലെത്തി കൂക്കി വിളിക്കുന്ന സല്‍മാന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
സൈക്കിളിൽ യാത്ര ചെയ്യുന്നത് സൽമാനാണെന്ന് ആർക്കും ആദ്യം മനസിലായില്ല. എന്നാൽ സത്യം പിന്നീട് തിരിച്ചറിഞ്ഞ ആരാധകർ പിന്നീട് വാഹനങ്ങളിൽ സൽമാന്റെ പിന്നാലെ കൂടി.