മിയ മലയാളത്തിന്റെ കോടീശ്വരിയായതെങ്ങനെ? സംഭവം കേട്ട് ഞെട്ടണ്ട. പണത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ഫേസ് ബുക്ക് ലൈക്ക്സിന്റെ കാര്യത്തിലാണ് താരം മമ്മൂട്ടിയേയും മോഹൻലാലിനേയുമെല്ലാം കടത്തിവെട്ടിയിരിക്കുന്നത്. ഒരു കോടി ലൈക്കാണു മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.
മലയാള നടന്മാരില് മോഹന്‍ലാലിനു 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്ക്. ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും കൂടുതല്‍ സ്വീകര്യത നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് കാരണം.
നസ്രിയായിന്നു മലയാളത്തിൽ മിയയുടെ അടുത്ത് നിന്നത്. 76 ലക്ഷമായിരുന്നു നസ്രിയയുടെ ഫേസ് ബുക്ക് ലൈക്ക്സ്. വിവാഹത്തോടെ നസ്രിയയുടെ ആരാധകരിൽ കുറച്ച് ഇടിവു വന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് മിയ മലയാള സിനിമയിലേക്ക് വന്നത്. ഇപ്പോൾ തമിഴിലേയും തെലുങ്കിലേയും മിന്നും താരമാണ് മിയ.