E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അന്ന് ആഫ്രിക്കൻ നടൻ അദ്ഭുതപ്പെട്ടു; കേരളത്തിന് എന്തൊരു വൃത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-african-acter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 കേരളത്തിന്റെ പച്ചപ്പു കണ്ട് അദ്ഭുതപ്പെട്ട ആഫ്രിക്കൻ നടന്റെ കഥ പറ‍ഞ്ഞ് എം.മുകേഷ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂൾ കുട്ടികൾക്ക് അയച്ച കത്ത് വായിക്കുന്നതിന്റെ ഭാഗമായി ടൗൺ യുപി സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക സ്‌കൂൾ അസംബ്ലിയിലാണു മുകേഷ് അനുഭവം വിവരിച്ചത്. 

വർഷങ്ങൾക്കു മുൻപ് ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച നടനുമായി തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു ഷൂട്ടിങ്ങിനായി നടത്തിയ യാത്രയുടെ കഥയാണു മുകേഷ് കുട്ടികളുമായി പങ്കുവച്ചത്. യാത്രയിലുടനീളം കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെ പുകഴ്ത്തുകയായിരുന്നു നടൻ. ഇവിടത്തെ വൃത്തിയുള്ള  പരിസരങ്ങൾ കണ്ട് അദ്ദേഹത്തിന് അദ്ഭുതമായി.

രണ്ടു പതിറ്റാണ്ടു മുൻപ് ഇങ്ങനെ അദ്ഭുതപ്പെട്ട നടൻ ഇന്നു മലയാളികൾ മാലിന്യം വലിച്ചെറിയുന്ന രീതി കണ്ടാൽ പഴയ അഭിപ്രായം പറയുമോ എന്നും മുകേഷ് കുട്ടികളോടു ചോദിച്ചു. പ്രകൃതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയാതിരിക്കാനും പൊതുസ്ഥലത്തു മാലിന്യങ്ങൾ ഇടാതിരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ കത്തിലെ അഭ്യർഥനയെ പരാമർശിച്ചാണ് മുകേഷ് ഇതു പറ‍ഞ്ഞത്.

മുഖ്യമന്ത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകളും വിതരണം ചെയ്തു. ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അധ്യക്ഷയായി. ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.അജോയ്, എസ്എസ്എ പ്രോഗ്രാം ഓഫിസർ ബി.രാധാകൃഷ്ണൻ ഉണ്ണിത്താൻ, പ്രധാനാധ്യാപകൻ എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു. 

കൂടുതൽ പ്രാദേശിക വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :