ഏറെ ചര്‍ച്ചയായ അക്ഷയ് കുമാറിന്റെ ടോയിലറ്റ് ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് മിഷനില്‍ നിന്നും ആശയം ഉള്‍കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന പരസ്യവാചകം എറെ ഹിറ്റാണ്. ആ ഹിറ്റ്
വെളളിത്തിരയിലും ആവര്‍ത്തിക്കാന്‍ എത്തുകയാണ് ടോയിലറ്റ് എക് പ്രേം കഥ. ആ പേരിലും ചിത്രത്തിന്റെ ട്രെയിലറിലും ഒളിഞ്ഞിരിക്കുന്ന ചിരിക്ക് പിറകെയാണ് സിനിമാപ്രമികള്‍. അക്ഷയ്കുമാര്‍, ഭൂമി പട്നേക്കര്‍ അനുപം ഖേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ആക്ഷേപഹാസ്യ ചിത്രമായാണ് ചിത്രം ഒരുക്കിയത്. ഒരു യഥാര്‍ഥ സംഭവത്തിന്റെ ചുവട്പിടിച്ചാണ് സിനിമ. ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ മാസം അക്ഷയ്കുമാര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിരുന്നു. ശ്രീനാരായണ് സിങ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആഗസ്റ്റ് 11 പ്രക്ഷകരിലേക്ക് എത്തും.