ബാഹുബലിയ്ക്ക് ശേഷം ഇന്ത്യ ഒന്നടങ്കമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവർന്ന ജോഡിയാണ് പ്രഭാസും അനുഷ്കയും. ഇരുവരെയും വീണ്ടും സ്ക്രീനിൽ ഒന്നിച്ചുകാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകർക്കൊരു സന്തോഷവാർത്തയാണ് തെലുങ്കിൽ നിന്നും അറിയാൻ സാധിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രം സഹോയിലും നായികയാവുന്നത് അനുഷ്കയാണെന്നാണ് വാർത്ത. പ്രഭാസിന്റെ നിർദേശപ്രകാരമാണ് അനുഷ്കയെ തന്നെ നായികയാക്കുന്നതെന്നാണ് ഗോസിപ്പുകൾ.
സുജിത് സംവിധാനം ചെയ്യുന്ന സഹോയിൽ ബോളീവുഡ് താരങ്ങളായ ശ്രദ്ധാകപൂറിനെയും ദിഷ പട്ടാണിയെയും നായികമാരാകാൻ പരിഗണിച്ചിരുന്നു. എന്നാൽ ിപ്പോൾ അനുഷ്ക തന്നെയാണ് നായികെയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബാഹുബലിയ്ക്ക് മുമ്പ് ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും അനുഷ്കയും പ്രഭാസും ജോഡികളായിരുന്നു. അനുഷ്കയുടെ പുതിയ ചിത്രം ഭാഗ്മതിയിൽ പ്രഭാസ് അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.