മമ്മൂട്ടി നടി ഇന്ദ്രജയ്ക്കുവേണ്ടി കേസ് വാദിച്ചെന്ന വാർത്ത സോഷ്യൽമീഡിയയിൽ വൻചർച്ചയായിരുന്നു. ഇന്ദ്രജയും മനേജരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മമ്മൂട്ടി വീണ്ടും വക്കീൽകോട്ട് അണിഞ്ഞെന്നും കേസ് വാദിച്ച് വിജയിച്ചെന്നുമായിരുന്നു വാർത്ത. ഇന്ദ്രജയുടെ കേസ് ഏറ്റെടുക്കാൻ വക്കീലന്മാർ ആരും തയാറാകാതെയിരുന്ന സാഹചര്യത്തിൽ കേസ് അന്വേഷിച്ചറിഞ്ഞ് മമ്മൂട്ടി പരിഹരിക്കാൻ സന്നദ്ധതപ്രകടിപ്പിക്കുകയായിരുന്നു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇന്ദ്രജയുടെ വെളിപ്പെടുത്തൽ;
ഇത് ഏത് കേസ് ആണെന്നും അതിനെക്കുറിച്ച് അറിയുകപോലുമില്ലെന്നുമായിരുന്നു ഇന്ദ്രജയുടെ വെളിപ്പെടുത്തൽ. മാധ്യമങ്ങൾ കെട്ടിചമച്ച വാർത്തയാണ് തന്റെ അറിവിൽ അങ്ങനെയൊരു കേസ് പോലുമില്ലെന്നാണ് ഇന്ദ്രജ പറയുന്നത്.