E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സച്ചിൻ സിനിമ; പ്രതിഫലത്തിൽ പ്രഭാസിനെ കടത്തിവെട്ടി തെൻഡുൽക്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sachin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ബോക്സ്ഓഫീസിൽ മുന്നേറുകയാണ്. ഡോക്യുമെന്ററി തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ഒരു സൂപ്പർതാരസിനിമയ്ക്ക് ലഭിക്കുന്ന അതേസ്വീകാര്യതയാണ് ഈ ചിത്രത്തിനും ലഭിച്ചത്. നാല് ദിവസത്തിനുള്ളില്‍ 30 കോടിക്ക് മുകളില്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യു ഡ്രാമയായി മാറി ഈ ചിത്രം

സിനിമയില്‍ അഭിനയിക്കാന്‍ സച്ചിന്‍ വാങ്ങിയ പ്രതിഫലം ഇപ്പോൾ പുറത്തുവരുന്നു. ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 40 കോടിയാണ് സച്ചിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. 35 മുതല്‍ 38 കോടി വരെയെന്ന് ബോളിവുഡ് വെബ്‌സൈറ്റുകളും പറയുന്നു. പ്രഭാസിന് 25 കോടിയാണ് ബാഹുബലിയില്‍ ലഭിച്ച പ്രതിഫലം.

എന്നാൽ സച്ചിന്‍ സിനിമയിലേക്ക് വാങ്ങിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് സിനിമയുടെ വക്താവ് പറയുന്നു. ഈ ചിത്രത്തെ സച്ചിൻ പിന്തുണയ്ക്കാൻ കാരണം ഇതൊരു ഡോക്യുമെന്ററി ആയതുകൊണ്ടു മാത്രമാണെന്നും ഇവർ അറിയിച്ചു. 

സച്ചിന്റെ ജീവിത കഥ സിനിമയാക്കി ജംയിസ് എറിക്‌സണ്‍ സംവിധാനം ചെയ്ത സിനിമയാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്'. മേയ് 26 നാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി സിനിമ റിലീസ് ചെയ്തിരിക്കുന്നത് 2800 സ്ക്രീനുകളിലാണ്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 8.40 കോടിയാണ്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ച് ഭാഷാ പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :