ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ദുൽഖറിന്റെ ദ്വിഭാഷചിത്രം സോളോ എത്തുന്നു, പട്ടാളവേഷത്തിലുള്ള ദുൽഖറിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സോളോയിൽ നാലിൽ അധികം ഗെറ്റ്അപ്പിലായിരിക്കും ദുൽഖർ എത്തുക.
തലമുടി വളർത്തിയുള്ള ദുൽഖറിന്റെ ബൊഹേമിയൻ സ്റ്റൈലും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മലയാളത്തിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുക. ദീപ്തി സതി, സുഹാസിനി, നാസർ, ആരതി വെങ്കിടേശ്, ആൻ അഗസ്റ്റിൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചാർളിയിൽ ഇതിനുമുമ്പും നാസർ ദുൽഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.