എന്നും പുതുമകളുടെ വർണ്ണകാഴ്ചകൾ ഒരുക്കുന്ന മഴവിൽ മനോരമ നിങ്ങൾക്കായി സമ്മാനിക്കുന്നു തികച്ചും വ്യത്യസ്തമായ ഒരു ഗെയിം ഷോ...സ്റ്റിൽ സ്റ്റാന്റിങ്...
വിനോദവും വിജ്ഞാനവും ഏറെ സസ്പെൻസും നിറഞ്ഞ ഈ ഗൈയിം ഷോയിൽ പത്ത് മത്സരാർത്ഥികൾ ഹീറോയ്ക്ക് ചുറ്റും നേർക്കുനേർ നിന്ന് പോരാടുന്നു. ഹീറോയും ഹീറോയെ വെല്ലുവിളിക്കുന്ന ഓരോ മത്സരാർത്ഥിയും നിൽക്കുന്നത് ഓരോ ട്രാപ് ഡോറിലാണ്. ഉത്തരം തെറ്റിയാൽ ട്രാപ് ഡോർ തുറന്നു അവർ വീഴുകയും മത്സരത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും.
നിത്യ ജീവിതത്തിലെ ഉത്തരം മുട്ടിക്കുന്ന സാധാരണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹീറോയ്ക്ക് കഴിഞ്ഞാൽ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ സമ്മാനങ്ങൾ...
കേരളക്കരയെ ത്രസിപ്പിക്കാൻ ഈ പുതുപുത്തൻ ഗെയിം ഷോ നിങ്ങൾക്ക് മുന്നിൽ എത്തുന്നു മെയ് 27 മുതൽ എല്ലാ ശനി ഞായർ ദിവസങ്ങളിൽ രാത്രി 8:30 ന്.