E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രജനീകാന്ത് കേൾക്കാൻ കമൽഹാസന്റെ ചോദ്യം: എന്നെ മലയാളികൾ മുഖ്യമന്ത്രിയാക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajani-kamal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അരങ്ങു തകർക്കുന്നതിനിടെ ഉപദേശവുമായി ഉലകനായകൻ കമൽഹാസൻ, ‘‘ തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലത്.’’ രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന പരോക്ഷസൂചനയും കമൽ നൽകി. അതിന് ഉദാഹരണമാക്കിയതു കേരളത്തെയും: ‘‘ കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോ?’’ എന്നായിരുന്നു ചോദ്യം. എന്നാൽ, തമിഴ്നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാകൂവെന്ന വാദത്തോടെ യോജിക്കാനാവില്ലെന്നും കമൽ പറഞ്ഞു.

രാഷ്ട്രീയത്തിൽ തിരിച്ചറിവിന് ഏറെ പ്രാധാന്യമുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗമായി ആരും രാഷ്ട്രീയത്തെ കാണരുത്. രാജ്യത്തെ ഭരണ സംവിധാനം തകർന്നുവെന്ന രജനീകാന്തിന്റെ അഭിപ്രായത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു.ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. 2013ൽ ചില മത സംഘടനകളുടെ എതിർപ്പിനെത്തുടർന്നു വിശ്വരൂപം ഒന്നിന്റെ റിലീസ് വൈകിയിരുന്നു. അന്നത്തെ പ്രശ്നങ്ങൾ ചിലർ മനപ്പൂർവം സൃഷ്ടിച്ചതാണെന്നും കമൽ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :