മലയാളചലച്ചിത്ര രംഗത്തു നിന്ന് വീണ്ടും വിവാഹ വാർത്ത. പ്രേക്ഷകരുടെ പ്രിയനായിക ജ്യോതി കൃഷ്ണയാണ് ഇത്തവണ താരം. ജ്യോതിയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. വരൻ താരകടുംബത്തിൽ നിന്നു തന്നെ. ക്ലാസ്മേറ്റ്സിലൂടെ ഇഷ്ടം നേടിയ രാധികയുടെ സഹോദരൻ അരുൺ ആനന്ദ രാജയാണ് വരൻ.
ദുബായിലാണ് അരുൺ ജോലി ചെയ്യുന്നത്. നവംബർ 19നാണ് ഇരുവരുടെയും വിവാഹം. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, പാതിരാമണൽ, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതികൃഷ്ണയുടെ പ്രധാന സിനിമകൾ.