പി.ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ വിശ്വാസപൂർവം മൻസൂറിന്റെ ഗാനങ്ങളുടെ പ്രകാശനം തൃശൂരിൽ നടന്നു. രമേഷ് നാരായണന് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, ഫ്രാങ്കോ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പി.ടി കുഞ്ഞുമുഹമ്മദ്ന്റെ അഞ്ചാമത്തെ ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ ഓഡിയോ റിലീസിംഗ് നടന്നത്. പ്രഭാവര്‍മ, റഫീഖ് അഹമ്മദ് എന്നിവര്‍ക്ക് പുറമെ ഗുരുവായൂരിലെ തോട്ടക്കാരനായ പ്രേംദാസും ചേര്‍ന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.. യേശുദാസ്, കെ.എസ് ചിത്ര, ഫ്രാങ്കോ, അനിത വൈശാഖ്, മധുശ്രീ, യാസിര്‍ എന്നിവർ ആലപിച്ചു.സംവിധാനത്തിന് പുറമെ തിരക്കഥയും പി.ടി. കുഞ്ഞുമുഹമ്മദിന്റേതാണ്.
റോഷന് മാത്യുവും പ്രയാഗ മാര്‍ട്ടിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ. ആശാ ശരത്ത്, സറീനാ വാഹിബ്, രഞ്ജി പണിക്കര്‍, വി.കെ ശ്രീരാമന്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നു. വെര്‍ജിന്‍ പ്ലസ് മൂവീസിന്റെ ബാനറില്‍ കെ.വി മോഹനന് നിര്‍മ്മിക്കുന്ന സിനിമ ജൂണ്‍ ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും.