E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അഗർബത്തിയെന്ന് മടിക്കാതെ ചോദിക്കാനാകില്ല: താരമായി ദർശന ശിവദാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഗര്‍ബത്തി എന്ന് നാലാള്‍കേള്‍ക്കെ കടക്കാരനോട് ചോദിക്കാന്‍ ന്യൂ ജനറേഷന്‍ ഇനി തെല്ലൊന്ന് മടിക്കും. അതിനുകാരണം ഒരു ഹ്രസ്വചിത്രമാണ്. ഭക്തി എന്ന ഷോര്‍ട്ഫിലിം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഗോദ എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ദീപക് ശശികുമാറാണ്ഭക്തി ഒരുക്കിയത്. 

bakthi

ഭക്തി പങ്കുവയ്ക്കുന്നത് സമകാലീന സാമൂഹ്യ പ്രശ്നമാണ്. വീട്ടിലെ നാലു ചുവരിനുള്ളിലെ സ്വകാര്യതയില്‍ നാടന്‍ പെണ്‍കുട്ടിക്കുവരുന്ന ഭാവ മാറ്റത്തെ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുക സ്വോഭാവികം. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് യുട്യൂബില്‍ ആറുലക്ഷം പ്രേക്ഷകരെ അഞ്ചുമിനിട്ട് നീളുന്ന ചിത്രം ഒന്നരമാസം കൊണ്ട് ആകര്‍ഷിച്ചത്. ഇന്‍ഫോസിസ് ജീവനക്കാരനായിരുന്ന ദീപക് ശശികുമാറാണ് ഭക്തി ഒരുക്കിയത്. ഗോദയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ ദീപക് സിനിമയുടെ തിരക്കിനിടയിലാണ് ഹ്രസ്വചിത്രമൊരുക്കിയത്. 

bakthi-new

വയനാടുകാരി ദര്‍ശന ശിവദാസാണ് നായിക.ചങ്ങനാശേരി അസംഷന്‍ കോളജില്‍ എംകോം വിദ്യാര്‍ഥിയായ ദര്‍ശന മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ആദ്യമായി അഭിനയിക്കാന്‍ കിട്ടിയത് നെഗറ്റീവ് റോള്‍.എന്നാല്‍ ചിത്രം കണ്ടവരെല്ലാം അഭിനന്ദിച്ചതിന്‍റെ സന്തോഷത്തിലാണ് ദര്‍ശന 

ഹ്രസ്വചിത്രമാണെങ്കിലും നാലുദിവസത്തെ ഷൂട്ട് വലിയ അനുഭവസമ്പത്തുനല്‍കിയെന്ന് നായിക. നിരവധി അവസരങ്ങള്‍ ഇതിനോടകം തന്നെ തേടിയെത്തിക്കഴിഞ്ഞു. മികച്ചവ മാത്രം തിരഞ്ഞെടുക്കാനാണ് തീരുമാനം. ഫെന്‍സിങ് താരം കൂടിയായ ദര്‍ശന നിരവധി മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കായികതാരത്തിന്‍റെ ധൈര്യം അഭിനരംഗത്ത് മുതല്‍ക്കൂട്ട്. ലഹരിവസ്തുക്കള്‍ക്കടിമപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന വാര്‍ത്തയാണ് ഭക്തിയുടെ പിറവിക്ക് കാരണമായത്. മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പെന്ന് അണിയറക്കാര്‍. എന്തായാലും ഭക്തിയുടെ പേരില്‍ ട്രോളുകൾ പ്രവഹിക്കുകയാണ്.ഭക്തിയെ ഹിറ്റാക്കിയതില്‍ ട്രോളുകള്‍ക്കുക്കുളള പങ്ക് ചെറുതല്ലതാനും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :