E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വൈറലായി ശോഭനയുടെ 'നൃത്ത ഗാനം'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shobhana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൻമയത്തത്തോടെയുള്ള കഥാപാത്ര അവതരണവും അതുപോലെ മനോഹരമായ നൃത്തവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ നായിക. അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും വേദികളെ സംഗീത നൃത്ത സമന്വയത്തിൽ ലയിപ്പിച്ച് കലാരംഗത്ത് സജീവമാണ് ഈ അഭിനേത്രി. അവരുടെ ഓരോ നൃത്ത പരിപാടികൾക്കും അതേ സംബന്ധിച്ച വിഡിയോകൾക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുമുണ്ട്. ഇന്നു രാവിലെ താരത്തിന്റെ ഫെയ്സ്ബുക്കിലുമെത്തി അങ്ങനെയൊരു വിഡിയോ. മണിക്കൂറുകൾകൊണ്ട് അത് വൈറലുമായി.

വി‍‍ഡിയോയിൽ ഭരതനാട്യ ജതി പറയുകയാണ് ശോഭന. പാലക്കാട് നടക്കുന്ന അഹല്യ ഫെസ്റ്റ് പരിപാടിയുടെ റിഹേഴ്സലിനിടയിലാണ് ശോഭന വിഡിയോ ചിത്രീകരിച്ചത്. നട്ടുവാങ്കം വായിച്ച് ഭരതനാട്യ ജതി പറയുന്ന ഒരു മിനുട്ടു പോലും ദൈർഘ്യമില്ലാത്ത വിഡിയോ 5000ൽ അധികം പ്രാവശ്യമാണു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതും. മികച്ച കലാകാരൻമാർ എത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിൽ ഏറെ ആകാംഷയുണ്ടെന്നും താരം വിഡിയോയിൽ പറഞ്ഞു.

ചെന്നൈയിൽ കലാർപ്പണ നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന. ഒരിക്കലെങ്കിലും നടി ശോഭനയുടെ നൃത്തം നേരിട്ട് വേദിയിൽ പോയി കണ്ട് ആസ്വദിച്ച് മടങ്ങണമെന്ന് കൊതിക്കാത്ത മലയാളികളുണ്ടാകില്ല. അങ്ങനെയുള്ളവർക്ക് നല്ലൊരു സമ്മാനമാണീ വി‍ഡിയോ. ശോഭനയുടെ നൃത്തവും അഭിനയവും കാണുമ്പോൾ നമ്മൾ പറയുന്ന അതേ കാര്യം ഈ കുഞ്ഞൻ വിഡിയോ കാണുമ്പോഴും പറഞ്ഞുപോകും... എന്തു ശോഭയാണ് ഈ ശബ്ദത്തിന് എന്ന്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :