E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബോളീവുഡ് കഥകളെവെല്ലും സ്റ്റൈൽ മന്നന്റെ ജീവിതകഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajani-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രജനികാന്ത് അത് ഒരു പേരുമാത്രമല്ല വികാരം കൂടിയാണ്. സിനിമ തുടങ്ങി സൂപ്പർസ്റ്റാർ രജനി എന്ന പേര് ഇംഗ്ലീഷിലും തമിഴിലുമായി എഴുതികാണിക്കുമ്പോൾ തിയറ്റിന്റെ തൂണുകൾ നടുങ്ങുമാറ് ഉച്ചത്തിൽ തലൈവാ തലൈവാ എന്ന വിളി മുഴങ്ങും. ഭൂമികുലുക്കി ഇലകൾ പറത്തി രജനിയുടെ കാലുകൾ സ്ക്രീനിൽ പറന്ന് എത്തുമ്പോൾ തന്നെ തിയറ്റർ ഒന്നടങ്കം പ്രാർഥനയിലാകും. സിനിമ തുടങ്ങി പഞ്ച്ഡയലോഗുകളും ഇടിവെട്ട് ഇടികളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അതിനനുസരിച്ച് ആർപ്പുവിളികൾ മുഴങ്ങും, തലൈവർ കരയുമ്പോൾ പ്രേക്ഷകരും ഒപ്പം കരയും. 

ഈ കരച്ചിലും കൈയ്യടികളും രജനികാന്ത് നേടിയെടുത്തത് അനായാസമായിട്ടല്ല. ബോളീവുഡ് സിനിമകളെവെല്ലും രജനികാന്തിന്റെ യഥാർഥ ജീവിതം. കൊടുംപട്ടിണിയുടെ ബാല്യം, ജീവിക്കാൻ കൂലിയായി മാറിയ യൗവനം, ബാംഗ്ലൂരിലെ മറാത്ത കുടുംബത്തിൽ ജനിച്ച ശിവാജിറാവുവിന്റെ സിനിമയ്ക്ക് മുമ്പുള്ള ജീവിതം വർണ്ണശബളമേ അല്ല. ജീവതത്തിന്റെ ഞെരിപ്പോടിൽ കലയെ സ്ഫുടം ചെയ്തെടുത്ത് നാടകത്തിലൂടെ തുടക്കം. ഏവർക്കും അറിവുള്ളതുപോലെ കണ്ടക്ടറായിട്ടാണ് രജനി ജീവിതം തുടങ്ങുന്നത്, രാവിലെ ജോലിയും രാത്രിയിൽ നാടകവും അതായിരുന്നു രീതി. തൊപ്പി മുനിയപ്പയാണ് നാടകത്തിലഭിനയിക്കാൻ അവസരം നൽകുന്നത്. മിക്കതും പുരാണകഥകൾ, അതിൽ രജനിക്ക് കിട്ടിയതാകട്ടെ വില്ലൻവേഷങ്ങളും. മഹാഭാരതമാണ് കഥയെങ്കിൽ ദുര്യോധനൻ രജനിയായിരിക്കും. പക്ഷെ ദുര്യോധനനെ അവതരിപ്പിക്കുമ്പോഴും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. ദ്രൗപദീ വസ്ത്രാക്ഷേപം നടത്തുന്ന രജനിയുടെ സ്റ്റൈൽ കണ്ട് കാണികൾ  കൈയ്യടിച്ചിട്ടുണ്ട്. വസ്ത്രാക്ഷേപത്തിന് കൈയ്യടിനേടുന്ന ആദ്യത്തെ ദുര്യോധനനും ശിവാജിറാവു എന്ന രജനികാന്താണ്. 

ശിവാജി റാവുവിൽ നിന്നും രജനികാന്തിലേക്ക്

ഈ സമയത്തു തന്നെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പാർട്ട്ടൈമായി പഠിക്കാനും ചേർന്നു. അവിടെ വെച്ചാണ് കെ.ബാലചന്ദറിനെ കാണുന്നതും അദ്ദേഹം സിനിമയിലേക്ക് ശിവാജിറാവുവിനെ ക്ഷണിക്കുന്നതും. ബാലചന്ദറിന്റെ നിർദേശപ്രകാരമാണ് തമിഴ് അറിയാത്ത ശിവാജിറാവു തമിഴ് പഠിക്കുന്നത്. അപൂർവരാഗങ്ങളിലെ 15 മിനുട്ട് ദൈർഘ്യമുള്ള വില്ലൻവേഷം. മൂന്ന് ദേശീയപുരസ്ക്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ശിവാജി റാവു ബസ്കണ്ടക്ടറിൽ നിന്നും രജനികാന്ത് എന്ന നടനിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം അതായിരുന്നു. ബാലചന്ദർ തന്നയാണ് ശിവാജിറാവു എന്ന പേര് മാറ്റി രജനികാന്ത് എന്ന പേരും സമ്മാനിച്ചത്. തമിഴിൽ ശിവാജി ഗണേശൻ ഉള്ള സ്ഥിതിക്ക് മറ്റൊരു ശിവാജി വേണ്ട എന്നുള്ളതുകൊണ്ടായിരുന്നു പേരുമാറ്റം. രാത്രിയുടെ നിറമുള്ളവൻ എന്നാണ് രജനികാന്ത് എന്ന പേരിന്റെ അർഥം.

അപൂർവരാഗങ്ങൾക്ക് ശേഷം കന്നടയിലും വില്ലൻവേഷങ്ങൾ. കഥാസംഗമയിൽ അന്ധയായ പെൺകുട്ടിയെ മാനഭംഗം ചെയ്യുന്ന വില്ലന്റെ വേഷം രജനിക്ക് സൂപ്പർ വില്ലൻ പരിവേഷം നൽകി, അതിനുശേഷം കമൽഹാസനൊപ്പം പതിനാറ് വയതിനിലെ. നായകന് കമൽ, നായിക ശ്രീദേവി, വില്ലൻ രജനി എന്ന കൂട്ടുകെട്ട് തമിഴ്സിനിമയിലെ തന്നെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു.

മണ്ണിന്റെ മണമുള്ള നായകൻ

സംവിധായകൻ മുത്തുരാമന്റെ ആറിലിരുന്ത് അറുപത് വരെയിലാണ് രജനികാന്ത് ആദ്യമായി നായകനാകുന്നത്. സഹോദരങ്ങൾക്ക് വേണ്ടി ത്യാഗം സഹിക്കുന്ന സഹോദരനെ തമിഴ്നാട്ടുകാർ നെഞ്ചിലേറ്റി. പിന്നീട് രജനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രജനികാന്തിന് സൂപ്പർസ്റ്റാർ പരിവേഷം നൽകിയ ചിത്രമായിരുന്നു ഭൈരവ.


 80കളിലെ ഹിറ്റുകളിലൂടെ തമിഴ്സിനിമയിലെ മന്നന്റെ ചെങ്കോലും കിരീടവും രജനി സ്വന്തമാക്കി. 1983ൽ അമിതാഭ് ബച്ചനും ഹേമമാലിനിക്കുമൊപ്പം അന്ധാകാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ അരങ്ങേറ്റം കുറിച്ചു. എങ്കിലും തമിഴ്മണ്ണിനോടു തന്നെയായിരുന്നു രജനിക്ക് പ്രിയം. അതിമാനുഷികതയ്ക്കൊപ്പം മണ്ണിന്റെ മണമുള്ള കഥകളാണ് കൂടുതലും രജനി ചെയ്തത്. ദളപതി, മന്നൻ, വീര, ബാഷ, മുത്തു, അരുണാചലം, പടയപ്പ തുടങ്ങി ഹിറ്റുചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു രജനിക്ക് തൊണ്ണൂറുകൾ. 

rajani-1

രജനിയുടെ മുത്തുവാണ് ജപ്പാനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന് ആദ്യ തമിഴ്ചിത്രം. മുത്തു: ദ ഡാൻസിങ്ങ് മഹാരാജ എന്ന ചിത്രം ജപ്പാനിലും പ്രശസ്തിയാർജിച്ചു. വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ബാബയുടെ കനത്തപരാജയം. ബാബ പരാജയപ്പെട്ടതോടെ ചെറിയൊരു ഇടവേളയെടുത്ത രജനി പിന്നീട് തിരിച്ചുവന്നത് മണിചിത്രത്താഴിന്റെ തമിഴ് ചന്ദ്രമുഖിയിലൂടെയായിരുന്നു. 2005ൽ പുറത്തിറങ്ങിയ സിനിമ എല്ലാ ബോക്സ്ഓഫീസ് റെക്കോഡുകളും തകർത്തു, അതിനുശേഷം 2007ൽ ഇറങ്ങിയ ശിവാജിയും വൻവിജയമായിരുന്നു. സൗത്ത് ആഫ്രിക്കയിലും യുണൈറ്റഡ് കിങ്ങ്ഡംസിലും ബോക്സ്ഓഫീസ് റെക്കോഡ് ഭേദിച്ച 10 മികച്ച സിനിമകളുടെ കൂട്ടത്തിലായിരുന്നു ശിവാജിയുടെ സ്ഥാനം.

മനുഷ്യസ്നേഹിയായ രജനി

2010ൽ പുറത്തിറങ്ങിയ യെന്തിരനും വിജയമന്ത്രം തെറ്റിച്ചില്ല. പക്ഷെ അതിനുശേഷമെത്തിയ കൊച്ചടിയാനും ലിംഗയും ബോക്സ്ഓഫീസിൽ പരാജയമായിരുന്നു. വിജയങ്ങൾ വാരിക്കൂട്ടിയ സൂപ്പർസ്റ്റാർ മാത്രമല്ല രജനീകാന്ത്, നല്ല ഒരു മനുഷ്യന് കൂടിയാണ്. സിനിമ പരാജയമായാൽ വിതരണകാർക്ക് സ്വന്തം കീശയിലെ കാശ് നൽകി നഷ്ടം നികത്തുന്ന, പ്രതിഫലതുക തിരികെ നൽകാൻ മടിക്കാത്ത മനുഷ്യസ്നേഹികൂടിയാണ്.

rajani-2

വന്ന വഴി ഒരിക്കൽപ്പോലും രജനി മറന്നിട്ടില്ല. ഇന്നും സമയം കിട്ടിയാൽ പഴയസുഹൃത്തുകളെ രജനി കാണും സൗഹൃദം കാത്തുസൂക്ഷിക്കും. സുഹൃത്തുകളിൽ ഒരാൾ തമാശയായി പറഞ്ഞിട്ടുണ്ട് രജനിചെയ്യുന്ന സേവനങ്ങളുടെ കണക്കെഴുതാൻ ഗിന്നസ് ബുക്ക് പോര എന്ന്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും രജനിയിലെ മനുഷ്യസ്നേഹിയെ കണ്ടതാണ്. തമിഴ്നാട്ടുകാരന് അല്ലാതിരുന്നിട്ട് പോലും തമിഴ്മക്കൾ ഹൃദയത്തിലുള്ള സ്നേഹം മുഴുവൻ രജനിക്ക് നൽകി. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി രജനി ആശുപത്രിയിലായിരുന്ന സമയത്ത് പ്രത്യേക പ്രാർഥനകളും വഴിപാടുകളുമെല്ലാം തമിഴ്നാട്ടുകാർ ചെയ്തത് ഈ സ്നേഹത്തിന്റെ പ്രതിഫലനമാണ്. ഒരു ജനതമുഴുവൻ ദൈവതുല്ല്യനായി ആരാധിക്കുന്ന രജനികാന്തിന് പത്മവിഭൂഷൺ നൽകാൻ വൈകിയത് എന്താണെന്ന ചിന്ത മാത്രമാണ് തമിഴ്നാട്ടുകാർക്കുള്ളത്. ട്രോളുകൾ പറയുമ്പോലെ രജനിക്ക് അല്ല പത്മവിഭൂഷൺ ബഹുമതി ലഭിച്ചത്, പത്മവിഭൂഷണിന് ലഭിച്ച ബഹുമതിയാണ് രജനി. 

രാഷ്ട്രീയകാഹളം മുഴങ്ങുമ്പോൾ

പലവട്ടം രാഷ്ട്രീയവിളികൾ വന്നിട്ടും കൃത്യമായ ഒരു മറുപടി രജനികാന്ത് പറഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ആരാധകരെ കാണാൻ എത്തിയപ്പോൾ യുദ്ധത്തിന് തയാറായിക്കോളൂ എന്ന ആഹ്വാനം താരത്തിന്റെ രാഷ്ട്രീയപ്രവേശനസൂചനയായിട്ടാണ് ആരാധകർ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും ബിജെപി രജനിയെ സ്വാഗതം ചെയ്തതും സ്റ്റൈൽ മന്നന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള സസ്പൻസിന്റെ ക്ലൈമാക്സിലെക്കാണ് നയിക്കുന്നത്. സൂപ്പർഹിറ്റായ ‘കബാലി’യിൽ സംവിധായകൻ, രജനിയെക്കൊണ്ടു ചില രാഷ്ട്രീയ സംഭാഷണങ്ങൾ പറയിക്കുന്നുണ്ട്. ഗാന്ധിജി പാശ്ചാത്യവസ്ത്രങ്ങൾ ഉപേക്ഷിച്ചതും അംബേദ്കർ എപ്പോഴും സൂട്ട് ധരിച്ചതും രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനായിരുന്നുവെന്നാണു രജനിയുടെ കഥാപാത്രം പറയുന്നത്. സിനിമയിൽ മാത്രമല്ല ഇനി ജീവിതത്തിലും രജനികാന്ത് എന്ന ശിവാജിറാവൂ രാഷ്ട്രീയം പേശുമോയെന്ന് കാത്തിരുന്നു കാണാം. 

rajani-5
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :