ബാഹുബലി 2 സിനിമയിൽ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മികച്ച ഒന്നായിരുന്നു സിനിമയിൽ പ്രഭാസിന്റെ ഇൻട്രൊ രംഗം.
രമ്യ കൃഷ്ണന് അവതരിപ്പിക്കുന്ന ശിവഗാമിയെ ആനയിൽ നിന്നു രക്ഷിക്കുന്നതും തുടർന്ന് ആനയുടെ മുകളിൽ കയറി നിൽക്കുന്ന രംഗത്തോടെയുമാണ് പ്രഭാസിന്റെ ഇൻട്രോ.
ഇതേ രംഗം സംവിധായകൻ രാജമൗലി ഇതിന് മുമ്പേ ചെയ്തിട്ടുണ്ട്. അതും ജീവിതത്തില്‍. ബാഹുബലിയുടെ ആദ്യഘട്ട ചിത്രീകരണത്തിനിടെയ്ക്കാണ് രാജമൗലി ഇതു ചെയ്തത്. ബാഹുബലി ടീം ഇതിന്റെ വിഡിയോ അന്ന് പുറത്തിറക്കുകയും ചെയ്തിരുന്നു.