E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തലമുറകളുടെ കൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pranav-mohanlal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളസിനിമയിൽ ഒരുപാട് സൗഹൃദകൂട്ടുകെട്ടുകളുണ്ട്. ആ പട്ടികയിൽ ഒന്നാമത് മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ട് ആയിരിക്കും. അച്ഛന്മാരുടെ അതേപാതയിലാണ് മക്കളും. പ്രണവ് മോഹൻലാലിന്റെയും കല്യാണി പ്രിയദർശന്റെയും കാര്യം തന്നെ. ക്യാമറയ്ക്കു മുന്നിൽ വരാൻ താൽപര്യം കാണിക്കാത്ത രണ്ടുപേരുടെ ഒരു െസൽഫിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ഇരുകുടുംബങ്ങളും ഒന്നിച്ച ഒരു സ്വകാര്യചടങ്ങിനിടെ എടുത്ത ചിത്രമാണ് ആരാധകർക്കിടയിൽ വൈറലമായി മാറിയത്. മാധ്യമങ്ങള്‍ക്കോ മറ്റു ക്യാമറക്കണ്ണുകൾക്കോ പിടി തരാതെ നടക്കുന്ന പ്രണവിന്റെ ഏത് ചിത്രം വന്നാലും അത് തരംഗമാകുക പതിവ് കാഴ്ചയാണ്. ഇത്തവണ പ്രണവ് ഒറ്റയ്ക്കല്ല, കൂടെയുള്ളത് കല്യാണി കൂടി ആയകൊണ്ട് വാട്ട്സാപ്പും ഫെയ്സ്ബുക്കും ഈ സെൽഫിയാൽ നിറഞ്ഞു.

താരപുത്രനും പുത്രിയുമാണെങ്കിലും രണ്ടുപേർക്കും ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കാനാണ് കൂടുതൽ ഇഷ്ടം. അഭിനയത്തേക്കാൾ ഇരുവരുടെയും ഇഷ്ടമേഖല സംവിധാനം തന്നെ.

ബാലതാരമായി സിനിമയിൽ എത്തിയ പ്രണവ് പിന്നീട് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ സംവിധാനസഹായിയായി എത്തിയിരുന്നു. ഇപ്പോൾ ജീത്തുവിന്റെ തന്നെ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. 

അച്ഛനെപ്പോലെ സംവിധാനരംഗത്താണ് കല്യാണിക്കും താൽപര്യം. വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ഇരുമുഗൻ എന്ന തമിഴ് ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു കല്യാണി. അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷമാണ് കല്യാണി സിനിമാരംഗത്ത് ചുവടുവച്ചത്. അമേരിക്കയിലെ ഉന്നത യൂണിവേഴ്സിറ്റികളിൽ ഒന്നായ ന്യൂ യോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചറിൽ ഒന്നാം റാങ്കില്‍ ബിരുദം നേടിയ മിടുക്കി കൂടിയാണ് കല്യാണി.

ഈ സെൽഫി വന്നതോടെ മറ്റൊരു ആഗ്രഹം കൂടി ആരാധകർ പങ്കുവക്കുന്നുണ്ട്. പ്രണവ് നായകനായി ഒരുങ്ങുന്ന ജീത്തു ജോസഫ് ചിത്രത്തിൽ നായികയായി കല്യാണി അഭിനയിക്കണം...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :