മോഹൻലാലിൽ മീനുകുട്ടിയായി മഞ്ജുവാര്യർ. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോഹൻലാലിൽ മീനുകുട്ടിയാകാൻ മഞ്ജുവാര്യർ. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനോടുള്ള ആരാധനയിലും സ്വാധീനത്തിലും ജീവിക്കുന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദ്രജിത്തും മഞ്ജുവാര്യരുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ഇടവേളയുടെ സമയത്ത് ജനിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഞങ്ങളുടെ സിനിമ. ജീവിതത്തിലുടനീളം മോഹന്‍ലാല്‍ കഥാപാത്രങ്ങളെയാണ് അവള് ഓരോരുത്തരിലും കാണുന്നത്. സാജിദ് യാഹിയ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ജന്മദിനത്തിലാണ് മോഹൻലാൽ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം സംവിധാനം ചെയ്ത യഹിയയുടെ തന്നെയാണ് ചിതത്തിന്റെ കഥ.