E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രാജമൗലിയുടെ മഹാഭാരതത്തിനായി ആമിര്‍ ഖാന്റെ ഗവേഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajamouli-amir
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലിയുടെ മഹാവിജയത്തിന് ശേഷം രാജമൗലിയുടെ അടുത്ത പ്രോജക്ട് ഏതായിരിക്കുമെന്നാണ് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഈ ആകാംക്ഷ നിലനിൽക്കുന്നതിനിടെ ബോളിവുഡിൽ നിന്നും മറ്റൊരു ഗംഭീര വാർത്ത കൂടി. 

രാജമൗലിയുടെ അടുത്ത ചിത്രത്തിൽ പ്രധാനകഥാപാത്രം ആമിർ ഖാന്‍ ആണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ചിത്രം മഹാഭാരത ആണെന്നും ഇവർ പറയുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ചിത്രത്തിനായി വലിയ രീതികളിലുള്ള ഗവേഷണം നടത്താൻ ഒരുങ്ങുകയാണ് ആമിർ ഖാൻ.

ആമിറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. കൃഷ്ണന്റെ വേഷത്തിലാണ് ആമിർ എത്തുക. ആമിർ തന്നെയാണ് ഈ പ്രോജക്ടിന് ചുക്കാൻ പിടിക്കുക. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് താരം ഇപ്പോൾ. വളരെ രഹസ്യമായാണ് ഈ പ്രോജക്ട് ആമിർ മുന്നോട്ട് കൊണ്ടുപോകുന്നത്. 

ആമിർ ഖാൻ പ്രൊഡക്ഷൻസും മറ്റൊരു വലിയ കമ്പനിയും ചിത്രത്തിനായി കൈകോർക്കും. ബാഹുബലി 2 റിലീസിന് മുമ്പേ രാജമൗലിയും ആമിർ ഖാനും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

ബാഹുബലിയിലും വലിയ ബഡ്ജറ്റിൽ ചിത്രം ഒരുക്കാനാണ് പദ്ധതി. ഹോളിവുഡിനെ മറികടക്കുന്ന സിനിമയാണ് ആമിറിന്റെ മനസ്സിലുള്ളത്. ഇതിന് ഏറ്റവും അനുയോജ്യനായ സംവിധായകൻ രാജമൗലിയാണെന്നും ആമിർ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :