E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒാമനക്കുട്ടന്റെ അവസ്ഥ, ഒരു പുതുമുഖ സംവിധായകന്റെയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

adventures-of-omanakuttan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് തീയറ്ററുകളിൽ നിലനിൽക്കാനാവുന്നില്ല. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്ന് ഫെയ്സ്ബുക്കിൽ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് ഇട്ട പോസ്റ്റ് അദ്ദേഹത്തിന്റെയും സിനിമയുടെയും നിസ്സഹായാവസ്ഥ സൂചിപ്പിക്കുന്നു. രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് ഒരുപാട് പേരും രംഗത്തെത്തിയിട്ടുണ്ട്. 

അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടന്റെ ഒപ്പം റിലീസ് ചെയ്ത് ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ് പോലും രോഹിത്തിന് പിന്തുണയുമായി എത്തി. സ്വന്തം ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ഒരു സിനിമയെ സംവിധായകൻ പിന്തുണയ്ക്കുന്നത് അപൂർവം. ബേസിൽ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്. 

rohit-status

രോഹിത്തിന്റെ ആദ്യ സിനിമയാണ് ആസിഫ് അലി നായകനായി എത്തിയ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ. രോഹിത്തിന്റെയും കൂടെയുള്ള ഒരുപാട് നവാഗതരുടെയും കഴിഞ്ഞ മൂന്ന് നാല് വർഷത്തെ കഷ്ടപ്പാടിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഈ സിനിമ. എന്നാൽ ആ സിനിമയ്ക്ക് ഇങ്ങനെയൊരു അവസാനം കാണുമ്പോള്‍ വിഷമം തോന്നുന്നു,,,

സിനിമയെക്കുറിച്ചും അതിന്റെ മേക്കിങ് ശൈലിയെക്കുറിച്ചും ഒരുപാട് മികച്ച അഭിപ്രായങ്ങളും ഉണ്ടായിട്ടും അവർ അർഹിച്ച അംഗീകാരം ലഭിച്ചില്ല. എനിക്ക് ഒരുപാട് വിഷമമുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചിത്രം തിയറ്ററിൽ പോയി കണ്ട് അവരെ പിന്തുണയ്ക്കണം.

സിനിമയെ പിന്തുണച്ച് ഒരു പ്രേക്ഷകൻ കുറിച്ചത് ഇപ്രകാരം.

ഇദ്ദേഹമാണ് രോഹിത് വി എസ്.. നിങ്ങളിൽ പലരും കാണാത്ത, കണ്ടവരെല്ലാം നല്ലത് മാത്രം പറഞ്ഞ അഡ്വഞ്ചർസ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയുടെ സംവിധായകൻ.. അദ്ദേഹത്തിൻ്റെ മൂന്നു വർഷത്തെ അധ്വാനം, അലച്ചിൽ, കനവ് ഒക്കെയാണ് ഓമനക്കുട്ടൻ എന്ന വ്യത്യസ്തമായ സിനിമ.. ആ സിനിമയുടെ അവസ്ഥയാണ് അദ്ദേഹം നിങ്ങളോട് പറയുന്നത്, "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്"എന്ന്.. നിസ്സഹായാവസ്ഥയുടെ പീക്ക്..! ഈ ഒരവസ്ഥയിൽ എത്തേണ്ട സിനിമയല്ല ഓമനക്കുട്ടൻ.. ഇത്തരം പരീക്ഷണങ്ങൾ വിജയം അർഹിക്കുന്നുണ്ട്.. വേറിട്ട് ചിന്തിക്കുന്നവരിലൂടെയേ ഈ ലോകത്ത് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളു.. നമുക്ക് പുലിമുരുകനും ബാഹുബലിയും ഒക്കെ വേണം.. അതുപോലെ ഓമനക്കുട്ടൻമാരെയും അവരുടെ അഡ്വഞ്ചറുകളെയും നമുക്ക് ആവശ്യമാണ്.. കാരണം ഇന്നലത്തെ ടി.പി.ബാലഗോപാലനും സേതുവും ദാസനും ഒക്കെയാണ് ഇന്നത്തെ പുലിമുരുകനും ഇന്ദുചൂടനുമൊക്കെ ആയി വളർന്നത്.. ഇന്നത്തെ ഓമനക്കുട്ടനും അവൻ്റെ സാഹസികതകളും ഒക്കെയാവും നാളെ നമുക്ക് അഭിമാനിക്കാവുന്ന മറ്റെന്തോ ആകാൻ പോകുന്നത്.. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :