മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗ്. മോളിവുഡിന്റെ രാജാവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്റെ ട്വിറ്റര്‍ പോസ്റ്റ്. പുതിയ മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പോസ്റ്റര്‍ സഹിതമാണ് വീരുവിന്റെ പോസ്റ്റ്. ഇതിന് മോഹന്‍ലാല്‍ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. പുതിയ ലാല്‍ജോസ് ചിത്രത്തിന്റെ പേരും പിറന്നാള്‍ ദിനത്തില്‍ ലാല്‍ ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു. വെളിപാടിന്റെ പുസ്തകമെന്നാണ് ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര്.
Advertisement