E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സിൻഡ്രില്ല ഗൗണിലെ ഐശ്വര്യയെ കണ്ടിട്ട് അഭിഷേക് ബച്ചൻ കുറിച്ചത്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aishwarya-at-cannes
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകപ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പെറ്റില്‍ ബോളിവുഡ് സ്വപ്‌നസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ഇത്തവണ ആരാധകഹൃദയം കീഴടക്കിയത് ദുബായ് ഡിസൈനറുടെ ഫെയറി ടെയ്ല്‍ ഗൗണില്‍. നാല്‍പതു കഴിഞ്ഞിട്ടും തന്റെ പതിനാറാമത്തെ കാന്‍ സാന്നിധ്യത്തിലും തിളങ്ങുന്ന പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചത്. 

ഐശ്വര്യയുടെ വസ്ത്രങ്ങള്‍ ഹിറ്റായതിന്റെ ആഹ്‌ളാദത്തിലാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ മൈക്കല്‍ സിന്‍കോ. എക്കാലവും താന്‍ ഐശ്വര്യയുടെ ആരാധകനാണെന്നു സിന്‍കോ ദുബായില്‍ പറഞ്ഞു. ഒരു സ്വപ്‌നസാക്ഷാത്കാരമാണിതെന്നും ലോകത്തെ തന്നെ ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ ഒരാളാണ് ഐശ്വര്യയെന്നും മൈക്കല്‍ പറഞ്ഞു.

ഞാന്‍ ഡിസൈന്‍ ചെയ്ത ഗൗണ്‍ അണിഞ്ഞ് ഐശ്വര്യയെ ആദ്യം കണ്ടപ്പോഴുണ്ടായ വികാരം വര്‍ണിക്കാന്‍ കഴിയില്ല. ശരിക്കും സന്തോഷം കൊണ്ടു കരഞ്ഞുപോയി. ഹോളിവുഡ് സിനിമകള്‍ കണ്ടാണു ഞാന്‍ വളര്‍ന്നത്.  പ്രശസ്തരെ അണിയിച്ചൊരുക്കുക എന്നതായിരുന്നു ഏറ്റവും വലിയസ്വപ്നം. ഒരു ഡിസൈനറാകാന്‍ പ്രചാദനമായതും ഹോളിവുഡ് സിനിമകളാണെന്നു മൈക്കല്‍ പറയുന്നു. 

കഴിഞ്ഞ മാര്‍ച്ചില്‍ ദുബായില്‍ മൈക്കല്‍ നടത്തിയ ഫാഷന്‍ ഷോയില്‍ റാംപില്‍ പ്രദര്‍ശിപ്പിച്ചിരുന്നതാണ് ഐശ്വര്യ അണിഞ്ഞ ഗൗണ്‍. ഇന്റര്‍നെറ്റില്‍ ഇതു കണ്ട് ഇഷ്ടപ്പെട്ടാണ് ഐശ്വര്യ മൈക്കലിനെക്കുറിച്ച് അന്വേഷിച്ചെത്തിയത്. മൈക്കല്‍ തന്നെ ഇന്ത്യയില്‍ നേരിട്ടെത്തണമെന്ന് ഐശ്വര്യ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒരു അസിസ്റ്റന്റാണ് ഇന്ത്യയിലെത്തി ഐശ്വര്യയെ കണ്ടത്. യാതൊരു മേക്കപ്പുമില്ലെങ്കിലും ഐശ്വര്യ അതിസുന്ദരിയാണെന്ന് അസിസ്റ്റന്റ് മൈക്കലിനോടു പറഞ്ഞു. തുടര്‍ന്നാണ് അവര്‍ക്കായി ഗൗണ്‍ ഡിസൈന്‍ ചെയ്തു നല്‍കിയത്. താന്‍ ഈ ഫൊട്ടോയും അതിലെ അതിസുന്ദരിയായ സ്ത്രീയേയും ഇഷ്ടപ്പെടുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കാനിലെ ഐശ്വര്യയുടെ ചിത്രത്തിനടിയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :