റിലീസിന് തയാറെടക്കുന്ന സച്ചിന് എ ബില്യണ്‍ ഡ്രീംസിന്റെ പുതിയ വീഡിയോ എത്തി. ഇത്തവണ സിനിമയുടെ സംവിധായകനും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സിനിമയെ കുറിച്ച് സംസാരിക്കുന്ന വിധത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ അണിയറ കാഴ്ചകളുമുണ്ട്.
സച്ചിന് എ ബില്യണ്‍ ഡ്രീംസ് ഡയറക്ടേഴ്സ് കട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമ ഒരുക്കാനുണ്ടായ കാരണമാണ് സംവിധായകന് ജെയിംസ് എര്സ്കിന് പങ്കുവെയ്ക്കുന്നത്. സച്ചിനൊപ്പമുള്ള ഓര്‍മ്മകളുമായി ഹര്ഭജന് സിങും സഹീര്‍ ഖാനും വീഡിയോയിലുണ്ട്.
സച്ചിന് പുറമെ അര്ജ്ജുന് തെന്‍ഡുല്‍ക്കര്‍, സാറാ, അഞ്ജലി എന്നിവരും സിനിമയിലുണ്ട്. മഹേന്ദ്രസിങ് ധോണി, വിരേന്ദ്രര്‍ സേവാഗ് എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഈ മാസം 26നാണ് സച്ചിന് എ ബില്യണ്‍ ഡ്രീംസ് പ്രദര്‍ശനം ആരംഭിക്കുന്നത്.