1500 കോടി പിന്നിട് ബാഹുബലി 2 കുതിക്കുമ്പോള്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വന്നു. സിനിമയുടെ അവതരണ ഗാനമാണ് എത്തിയത്. എം.എം.കീരവാണിയാണ് സംഗീതം.
ബാഹുബലിയുടെ ആദ്യ ഭാഗം എന്ന പോലെ തന്നെ മികച്ച പാട്ടുകളുമായാണ് രണ്ടാം ഭാഗവും എത്തിയത്. സിനിമയുടെ തുടക്കത്തില്‍ തന്നെയുള്ള അവതരണ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലും പാട്ടെത്തിയിട്ടുണ്ട്. മദന്‍ കാര്‍ക്കിയാണ് തമിഴ് പതിപ്പിന് പാട്ടെഴുതിയത്.
1000 കോടി പിന്നിട്ട ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡ് നേട്ടത്തിന് പിന്നാലെ ബാഹുബലി 2 കളക്ഷനില്‍ 1500 കോടിയിലെത്തി. ഇപ്പോഴും റിലീസ് ചെയ്ത പ്രധാന കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.