E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കുമ്മട്ടിക്ക ജ്യൂസ് പാടിയ സൗബിനോട് മമ്മൂട്ടി പറഞ്ഞത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saubin-mamootty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സഹസംവിധായകനായി സിനിമയിലെത്തി തുടര്‍ന്ന് ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് സൗബിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഇനി സംവിധായകൻ കൂടിയാണ്. പുതിയ ചിത്രം സിഐഎ, ആദ്യസംവിധാനസംരംഭം പറവ എന്നിവയുടെ വിശേഷങ്ങളുമായി സൗബിൻ ഷാഹിർ , ഐ മി മൈസെൽഫിൽ....

അമൽ നീരദിനൊപ്പം

അമലേട്ടന്റെ എല്ലാ പടത്തിലും റോളില്ല. കുറച്ച് പടങ്ങളിൽ, കുള്ളന്റെ ഭാര്യ , ഇയ്യോബിന്റെ പുസ്തകം പിന്നെ സിഐഎ. സിഐഎ എന്ന പടത്തിൽ ദുൽഖറിന്റെ മുഴുനീള കൂട്ടുകാരന്റെ വേഷമാണ് തന്നത്. പക്ഷേ പടം തുടങ്ങി പകുതി വരെയായപ്പോഴാണ് മനസിലായത് ഇന്റർവെൽ വരെയുള്ള സുഹൃത്താണ്. ദുൽഖർ അമേരിക്കയിലേക്ക് പോയികഴിഞ്ഞ് ദുൽഖറിന്റ അമ്മയേയും അച്ഛനേയും നോക്കാൻ നാട്ടിൽ നിൽക്കുന്ന സുഹൃത്താണ് ഞാൻ. കൊച്ചിക്കാരനായതുകൊണ്ട് കോട്ടയം ഭാഷ പറയാൻ ബുദ്ധിമുട്ടി. എങ്കിലും പരമാവധി പറയാൻ ശ്രമിച്ചിട്ടുണ്ട്.

കൊച്ചിക്കാരന്റെ കോട്ടയം ഭാഷ

ഡബ്ബിങ് സമയത്ത് കോട്ടയം ഭാഷ സംസാരിക്കാൻ പ്രയാസമായിരുന്നു. എനിക്ക് തോന്നുന്നില്ല മറ്റു ഭാഷകൾ പറ്റുമെന്ന്. ശ്രമിക്കാം .

ഒറിജിനൽ പൊലീസന്റെ അടി

ഷൂട്ടിങ്ങ് സമയത്ത് ഞങ്ങളുടെ എതിർവശത്ത് നിന്നിരുന്നത് യഥാർഥ പൊലീസുകാരായിരുന്നു. പൊലീസിന്റെ ബസ് ഷൂട്ടിങ്ങിനു വിളിച്ചാൽ ബസ് മാത്രമായി വരില്ല. പൊലീസുകാരും കൂടെ വരും. ലാത്തിച്ചാർജ് തുടങ്ങിക്കഴിഞ്ഞ് അടി കിട്ടുന്നത് ശരിക്കും ഉള്ള അടിപോലെയായിരുന്നു. ഡമ്മി വച്ചാണ് അടിക്കുന്നത്. അതിനിടയിൽ കുറച്ചു ജൂനിയർ ആർട്ടിസ്റ്റുമാരുണ്ടായിരുന്നു. ‌അവർ ശരിക്കും അടിച്ചു. ആ അടിയുടെ വേദന റിയൽ ലൈഫിൽ കിട്ടിയാൽ എന്തായിരിക്കും എന്ന് ആലോചിക്കാറുണ്ട്.

അങ്ങനെയുള്ളവരും കാണും

ഇതിൽ കോമഡിയായിട്ട് ഒന്നും ചെയ്തിട്ടില്ല. ഒന്നും അറിയാത്ത് പാർട്ടിക്കാര്യങ്ങൾക്കു വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ കുറേ ആളുകൾ ഉണ്ടാകും.  വിദ്യാഭ്യാസം കുറവുള്ള പണി ചെയ്യാൻ കാര്യപ്രാപ്തിയുള്ള കൂടെനിൽക്കുന്ന സുഹൃത്തായിട്ടാണ് ഈ പടത്തിൽ അഭിനയിച്ചത്. അവസരങ്ങൾക്കൊത്ത കോമഡിയാണ് പറയുന്നത്. കോമഡിക്കുവേണ്ടി കോമഡി ചേർക്കാറില്ല. ഇടയ്ക്ക് വന്നുംപോയി ഇരിക്കുന്ന കോമഡിയാണ് നല്ലത്. അതിനാണ് ജീവനുള്ളതായി തോന്നിയിട്ടുള്ളത്. 

കയ്യടി കിട്ടിയ സി ഐ എ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സി ഐ എയിൽ അഭിനയിക്കുന്നത്.  കൂട്ടൂകാരൊക്കെ പറയാറുണ്ട് തിയറ്ററിൽ നീ വരുമ്പോൾഉള്ള കയ്യടി നല്ല രസമുണ്ട് എന്ന് അതിൽ സന്തോഷമുണ്ട് . ചെയ്ത എല്ലാ സീനുകളിലും നന്നായി ജോലി ചെയ്യാൻ സാധിച്ചു.

കുമ്മട്ടിക്ക ജ്യൂസ് വന്നത്

ശ്യാം നിർബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയത്. പണ്ട് സ്കൂളിൽ വൈകുന്നേരം ബെല്ലടിക്കുമ്പോൾ സന്തോഷം കൊണ്ട് പാടുമായിരുന്നു, ‘ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്.’ സൈക്കിൾ ചവിട്ടി വീട് എത്തുന്നതുവരെ പാടും. രാവിലെ പാടുമ്പോൾ ആ പാട്ട് സ്പീഡ് കുറച്ചാണ് പാടിയിരുന്നത്. വൈകിട്ട് സ്പീഡ് കൂട്ടിപ്പാടും.

ശ്യാം അത് സിനിമയിൽ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറിൽ ആ പാട്ട് നന്നായി ശ്രദ്ധിച്ചു.  ഫിലിം റിലീസ് ആയപ്പോൾ പാട്ട് ഹിറ്റായി. മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോൾ എന്താണ് കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ. പാട്ട് പാടിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാൻ ഇല്ലാത്ത പടത്തിൽ എന്റെ പേര്പറഞ്ഞ് കയ്യടി മേടിച്ചില്ലേ കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കൊരു പേടിയുണ്ടായിരുന്നു. പിന്നെ മ

ഏത് വീട്ടിൽ പോയാലും കടയിൽപ്പോയാലും ചോദിക്കും ‘മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടെ’. ഞാൻ അതിന്റെ ബ്രാ‍ന്‍ഡ് അംബാസഡറായോ എന്നു സംശയം. 

കൂടുതൽ വായിക്കാൻ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :