സോഷ്യൽമീഡിയയുടെ മനംകവർന്ന് ശാലിനിയുടെയും അജിത്തിന്റെയും മകൾ അനൗഷ്ക്ക. കരകാട്ടത്തിന്റെ വേഷമണിഞ്ഞ് സ്റ്റേജിൽ നൃത്തം ചെയ്യുകയാണ് ഈ ഒമ്പത് വയസുകാരി മിടുക്കിക്കുട്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ശാലിനിയുടെ മകളുടെ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ പറയുന്നു, അച്ഛനെയും അമ്മയെയും പോലെ അനൗഷ്കയും താരമാകും.
എന്റെ മാമാട്ടികുട്ടിയമ്മ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ പൊന്നോമനയായിരുന്നു ബേബി ശാലിനി. ശാലിനി വളർന്ന് താരമായപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞിരുന്നില്ല. സൂപ്പർ താരം അജിത്തിനെ വിവാഹം ചെയ്ത് പോയപ്പോഴും കല്യാണം ചെയ്തയച്ച സ്വന്തം വീട്ടിലെ കുട്ടിയെ പോലെയായി ശാലിനി. അജിത്തിനോടും ശാലിനിയോടുമുള്ള അതേസ്നേഹമാണ് അനൗഷ്ക്കയോടും തോന്നുന്നത്.