E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നടിമാർക്ക് കോടികൾ മതി, പ്രഭാസിനെ വേണ്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sradha-prabhas-disha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലിയുടെ ആഗോളവിജയത്തോടെ ബോളിവുഡിലും വിലപിടിപ്പുള്ള താരമായി മാറിക്കഴിഞ്ഞു പ്രഭാസ്. തന്റെ ചിത്രത്തിലൂടെ പ്രഭാസിനെ ബോളിവുഡിൽ അവതരിപ്പിക്കാൻ കരൺ ജോഹർ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

തെലുങ്ക് സംവിധായകനായ സുജീത്ത് ഒരുക്കുന്ന സാഹോയാണ് പ്രഭാസിന്റെ അടുത്ത പ്രോജക്ട്. 150 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ നായികയെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബോളിവുഡിൽ നിന്നൊരു നായികയെ ആണ് അണിയറപ്രവർത്തകർ തേടുന്നത്. 

എന്നാൽ പ്രഭാസിനേക്കാൾ വലിയ ഡിമാൻഡ് ആണ് ബോളിവുഡ് നായികമാർ ചിത്രത്തിനായി ചോദിക്കുന്നത്. ശ്രദ്ധ കപൂറിനെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ നടി ചോദിച്ചതാകട്ടെ എട്ട് കോടി രൂപയാണ്. നടിയുടെ കഴിഞ്ഞ ചിത്രങ്ങളായ ഓകെ ജാനു, റോക്ക് ഓൺ 2 എന്നിവ ബോക്സ്ഓഫീസിൽ വലിയ പരാജയമായിരുന്നു. 

ഇതൊന്നും വകവെക്കാതെയാണ് നടി ഇത്രയധികം തുക പ്രതിഫലമായി ചോദിച്ചത്. തെലുങ്കിൽ ഇത്രയധികം തുക നായികയായി അഭിനയിക്കുന്നവർക്ക് നൽകാറുമില്ല. തിരക്കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടുവെന്നും പ്രഭാസിനൊപ്പം അഭിനയിക്കുക വലിയ ആഗ്രഹമാണെന്നും പറഞ്ഞ ശ്രദ്ധ പക്ഷേ പ്രതിഫലത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലായിരുന്നു. 

പിന്നീട് ധോണി നായിക ദിഷ പട്ടാണിയെ സമീപിച്ചു. തെലുങ്ക് സിനിമയിൽ നിന്ന് ബോളിവുഡിലെത്തിയ ദിഷ പട്ടാണിയ്ക്കും കോടികൾ മതി. അഞ്ചു കോടി രൂപയാണ് പ്രഭാസിന്റെ നായികയാകാൻ നടി പ്രതിഫലമായി ചോദിച്ചത്. 

ബോളിവുഡിൽ യുവനായികമാർ തങ്ങളുടെ കാമുകന്മാരുടെ ചിത്രത്തിൽ മാത്രം അഭിനയിക്കുന്ന സ്ഥിതിവിശേഷത്തിലാണ് കാര്യങ്ങളെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ക്രിപ്റ്റിന് പ്രാധാന്യം കൊടുക്കാതെ പൈസയ്ക്ക് മാത്രമാണ് ഇവർ സിനിമ ചെയ്യുന്നതെന്നും ഇക്കൂട്ടർ ആരോപിച്ചു. 

നിലവിൽ പൂജ െഹഗ്‌ഡെയാണ് പ്രഭാസിന്റെ നായികയായി അണിയറപ്രവർത്തകർ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :