മാതൃദിനത്തില്‍ താരാട്ടുപാട്ടുമായി തെന്നിന്ത്യന്‍ ഗായകനും സംഗീത സംവിധായകനുമായ കപില്‍ കപിലന്. പനിനീരഴകെ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന് മികച്ച പ്രതികരണമാണ് യൂട്യൂബില്‍. മനോഹര വരികളും സംഗീതവും കൊണ്ടാണ് പനീനീരഴകേയെന്ന മ്യൂസിക്ക് വീഡിയോ ശ്രദ്ധ നേടുന്നത്. താരാട്ടിന്റെ ഈണവും അമ്മയുടെ വാത്സല്യവും നിറഞ്ഞ നില്ക്കുന്ന പാട്ട്.
തമിഴ്,തെലുങ്ക് ഭാഷകളിലടക്കം ഗായകനായി ശ്രദ്ധ നേടിയ കപില്‍ കപിലനാണ് പാട്ടിന് പിന്നില്‍. അനീഷ് രാധാകൃഷ്ണനാണ് ഗാനരചന. രേഷ്മ രാഘവേന്ദ്ര പാട്ട് പാടിയിരിക്കുന്നു. മതൃദിനത്തില് പുറത്ത് വന്ന പാട്ടുകളില്‍ സോഷ്യല്‍ മീഡിയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കാനും ഈ മ്യൂസിക്ക് വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.