പ്രേക്ഷകർ ഏറെ കാലമായി കാത്തിരുന്ന മോഹൻലാൽ– ലാൽജോസ് കൂട്ട്കെട്ട് ഉടൻ. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച് ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമ അടുത്തയാഴ്ച്ച ഷൂട്ടിംഗ് ആരംഭിക്കും. മോഹന്‍ലാല്‍ അടുത്തയാഴ്ച്ച ആഫ്രിക്കയിൽ നിന്ന് തിരികെ എത്തുമ്പോൾ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചനകൾ. ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണ് ലാല്‍ എത്തുക. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളേജാണ് ചിത്രീകരണത്തിനായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ബെന്നി പി നായരമ്പലം മോഹന്‍ലാലിനുവേണ്ടി തിരക്കഥ രചിക്കുന്ന രണ്ടാമത് ചിത്രമായിരിക്കും ഇത്. വില്ലന്‍ എന്ന ചിത്രതിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുണ്ട്. എന്നാൽ റിപ്പോർട്ടനുരിച്ച് ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയിട്ടാകും വില്ലന്റെ ബാക്കി ചിത്രീകരണം.
അങ്കമാലി ഡയറീസിലെ ലിച്ചിയായി അഭിനയിച്ച നടി രേഷ്മയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും നായകന്മാരാക്കി ഒരു ചിത്രം ലാല്‍ ജോസ് പദ്ധതിയിട്ടിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോളേജ് പശ്ചാത്തലത്തിലെ തികച്ചും വ്യത്യ്സതമായ ഈ ചിത്രം പ്രേക്ഷകർ ഇപ്പോഴേ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.